കൊച്ചി : കേരളത്തിനു നടാടെ സന്തോഷ്ട്രോഫി ദേശീയ
ഫുട്ബോള്‍ കിരീടം സമ്മാനിച്ച കേരള ടീമിന്റെ നായകന് മണിയുടെ നിര്യാണത്തില്‍ കേരള
ഫുട്ബോള്‍ അസോസിയേഷന് അനുശോചനം രേഖപ്പെടുത്തി.
മഹാരാജാസ് കോളേജ് ഗ്രൗണ്ടിലെ
മണിയുടെ വിസ്മയ ഗോളുകള്‍ ഫുട്ബോള്‍ ചരിത്രത്തിലെ നാഴിക കല്ലുകളാണെന്ന് കെഎഫ്എ
പ്രസിഡന്റ് കെഎംഐ മേത്തര്‍ ചൂണ്ടിക്കാട്ടി. കേരളത്തെ ഒരു ഫുട്ബോള്‍ ശക്തിയാക്കി
മാറ്റിയ പ്രധാന ഘടകങ്ങളിലൊന്ന് മണിയിലൂടെ കേരളത്തിന് ലഭിച്ച പ്രഥമ
സന്തോഷ്ട്രോഫി ആണെന്ന് കെഎഫ്എ ജനറല്‍ സെക്രട്ടറി പി. അനില്‍ കുമാര്‍
അനുസ്മരിക്കുന്നു.
കെഎഫ്എ പ്രസിഡന്റ് കെഎംഐ മേത്തര്‍, വൈസ് പ്രസിഡന്റ്
രഞ്ജി കെ.ജേക്കബ്, സി.സി. ജേക്കബ്, എം.എം. ജേക്കബ്, ഇഡിഎഫ്എ സെക്രട്ടറി പി.
പൗലോസ്, ടി.കെ. ചാത്തുണ്ണി, ടി.എ.ജാഫര്‍, വിക്ടര്‍ മഞ്ഞില, സ്പോര്‍ട്സ്
കൗണ്‍സില്‍ പ്രസിഡന്റ് ടി.പി.ദാസന്, വൈസ് പ്രസിഡന്റ് മേഴ്സികുട്ടന്, എസ്
ശര്‍മ എംഎല്‍എ എന്നിവര്‍ മണിയുടെ വസതിയിലെത്തി അന്ത്യോപചാരം അര്‍പ്പിച്ചവരില്‍
ഉള്‍പ്പെടുന്നു.
No comments:
Post a Comment