Saturday, April 29, 2017

കേരള ഫുട്‌ബോള്‍ ഇന്നും ശിലായുഗത്തില്‍








കൊച്ചി
കേരളത്തില്‍ ഇന്നും ഫുട്‌ബോള്‍ പണ്ട്‌ പണ്ട്‌ മണിയുടെ ഹാട്രിക്‌ ഗോള്‍ മഴയിലൂടെ സന്തോഷ്‌ ട്രോഫി നേടിയ കാലത്തു ഉറച്ചു നില്‍ക്കുകയാണ്‌ ഒരിഞ്ചും മാറാതെ. മണിക്കു ശേഷം സത്യനും വിജയനും അഞ്ചേരിയും ഇഗ്നേഷ്യസും ഒക്കെ കേരളത്തിനെ നയിച്ചുവെന്നത്‌ ഒഴിച്ചാല്‍ കേരള ഫുട്‌ബോളും കേരള ഫുട്‌ബോള്‍ അസോസിയേഷനും അസോസിയേഷന്‍ പ്രസിഡന്റ്‌ കെ.എം.ഐ മേത്തറും ഇതുവരെ മാറിയട്ടില്ലു. നാല്‌ പതിറ്റാണ്ടിലേറെയായി കേരള ഫുട്‌ബോളിനെ. ഉമ്പായി നയിക്കുവാന്‍ തുടങ്ങിയട്ട്‌. ഉമ്പായി ഇന്നും പൂര്‍ണ ആരോഗ്യവാനായി കേരള ഫുട്‌ബോളിനെ നയിക്കുന്നു.
ഹാഫ്‌ ടൈമും ഫുള്‍ ടൈമും എക്‌സ്‌ട്രാ ടൈമും പെനാല്‍ട്ടി ഷൂട്ടൗട്ടും സഡന്‍ ഡെത്തും കഴിഞ്ഞിട്ടും ഉമ്പായിയുടെ പോസ്‌റ്റിലേക്കു ഗോളടിക്കാന്‍ ഇതുവരെ ആര്‍ക്കും കഴിഞ്ഞിട്ടില്ല. അതാണ്‌ കെ.എം.ഐ മേത്തര്‍ എന്ന ഇതിഹാസം. 
സ്‌പോര്‍ട്‌ കൗണ്‍സില്‍ അടക്കം എന്തും പിടിച്ചെടുക്കുന്ന സിപിഎമ്മിനും ഇതുവരെ കോണ്‍ഗ്രസുകാരനായ കെ.എം.ഐ മേത്തര്‍ എന്ന ധൃതരാഷ്ടരെ തൊടാന്‍ കഴിഞ്ഞിട്ടില്ല. 
പണ്ട്‌ പണ്ട്‌ മുള ഗാലറി കെട്ടി സന്തോഷ്‌ ട്രോഫിയും നെഹ്‌റു കപ്പും നടത്തിയത്‌ ഇന്നും ഉമ്പായി ആഘോഷമാക്കി നടക്കുകയാണ്‌. ഒരു ലക്ഷം പേരെ ഇന്ത്യ-ഇറാഖ്‌ മത്സരത്തില്‍ കൊച്ചി നെഹ്‌റു സ്റ്റേഡിയത്തില്‍ കയറ്റിയത്‌ വലിയ ക്രെഡിറ്റ്‌ ആയിട്ടാണ്‌ ഇന്നും ഉമ്പായി ഓര്‍മ്മിക്കുന്നത്‌. പക്ഷേ, ഒരിക്കല്‍ അദ്ദേഹത്തിന്റെ കാലിടറി. ഫിഫ അണ്ടര്‍ 17 ലോകകപ്പിന്റെ ടൂര്‍ണമെന്റ്‌ ഡയറക്ടര്‍ ഹാവിയര്‍ സെപ്പിയാണ്‌ ഇതിനു ഒരു ബ്രേക്ക്‌ ഇട്ടത്‌. ലക്ഷക്കണക്കിനുഫുട്‌ബോള്‍ ആരാധകരെ സ്‌റ്റേഡിയത്തില്‍ കയറ്റുന്നതില്‍ വലിയ മിടുക്ക്‌ ഒന്നും ഇല്ലെന്നു സെപ്പി തുറന്നടിച്ചു. ഫിഫയുടെ ലക്ഷ്യം സ്റ്റേഡിയത്തില്‍ എത്തുന്ന ഫുട്‌ബോള്‍ ആരാധകര്‍ക്കു സൗകര്യമായി ഇരുന്നു കളികാണുവാനും കാണികള്‍ക്ക്‌ എന്ന പോലെ കളിക്കാര്‍ക്കും സുരക്ഷിതത്വം ഒരുക്കുകയും ചെയ്യുകയാണ്‌ ഏറ്റവും പ്രധാനമെന്നു സെപ്പി മുഖത്തു നോക്കി പറഞ്ഞു.
എന്നാല്‍ കെ.എഫ്‌.എയ്‌ക്കു സെപ്പിയുടെ ഈ പരാമര്‍ശം തീരെ ഇഷ്ടപ്പെട്ടില്ല. കാണികളെ നിയന്ത്രണം ഇല്ലാത്ത വിധം കയറ്റുകയാണ്‌ ഇന്നും കെ.എഫ്‌.എ.യുടെ ആവേശം. എന്നാല്‍# ആ കളി ഇനി വേണ്ട എന്ന ഫിഫ മുന്നറിയിപ്പ്‌ നല്‍കിയിട്ടുണ്ട്‌. 
17 വയസിനുതാഴയുള്ളവരുടെ കളിയല്ലേ ഇത്രയൊക്കെ മതിയെന്ന നിലപാടിലാണ്‌ ഇപ്പോഴും കെ.എഫ്‌എ. അതുകൊണ്ടു തന്നെ അണ്ടര്‍ 17 ലോകകപ്പിന്റ ഒരുക്കങ്ങളില്‍ ഉഴപ്പുകയാണ്‌. അന്താരാഷ്ട നിലവാരത്തില്‍ സ്റ്റേഡിയവും പരിസരവും ഒരുക്കേണ്ടത്‌ എങ്ങനെയെന്ന്‌ ഇതുവരെ വലിയ പിടിയൊന്നും സംഘാടകര്‍ക്ക്‌ ഇല്ല. രാജ്യാന്തര സ്റ്റേഡിയത്തില്‍ എന്തെല്ലാം ഘടകങ്ങള്‍ വേണം, ആവശ്യമായ സൗകര്യങ്ങള്‍ എന്തെല്ലാം എന്ന കാര്യത്തില്‍ ഒരുധാരണ പോലും സംഘാടകര്‍ക്ക്‌ ഇല്ല എന്നതാണ്‌ സത്യം. 
മെയ്‌ 15നു പണികള്‍ എല്ലാ പൂര്‍ത്തിയാക്കി മുഖ്യവേദിയും പരിശീലന ഗ്രൗണ്ടുകളും ഫിഫയ്‌ക്കു കൈമാറേണ്ടതുണ്ട്‌.എന്നാല്‍ മുഖ്യവേദിയില്‍ പോലും പണികള്‍ പകുതിയോളം ബാക്കി കിടിക്കുകയാണ്‌. സ്‌റ്റേഡിയത്തിലെ ടോയിലറ്റിന്റെ പണികള്‍ ആരംഭിച്ചിട്ടേ ഉള്ളു. ടൈല്‍ പിടിപ്പിക്കു.ന്ന പണികള്‍ മെല്ലെ പുരോഗമിക്കുന്നു. മീഡിയ റൂം, കളിക്കാരുടെയും ഒഫീഷ്യലുകളുടേയും ഡ്രസിങ്ങ്‌ റൂം എല്ലാ രാജ്യാന്തര നിലവാരത്തില്‍ ആക്കേണ്ടതുണ്ട്‌. പഞ്ചനക്ഷത്ര ഹോട്ടലിന്റെ ടോയിലറ്റില്‍ വേണ്ട സൗകര്യങ്ങള്‍ ഇവിടെ എല്ലാം ഒരുക്കണം. അടുത്തകാലത്തൊന്നും ഇതൊന്നും നടക്കുമെന്നു തോന്നുന്നില്ല. 
അതേപോലെ സീറ്റുകള്‍ ഒന്നും ഇതുവരെ മാറ്റുവാന്‍ കഴിഞ്ഞിട്ടില്ല. നമ്പര്‍ ഇട്ടു ബക്കറ്റ്‌ സീറ്റുകള്‍ തന്നെ സ്റ്റേഡിയത്തില്‍ ഒരുക്കേണ്ടതുണ്ട്‌.എന്നാല്‍ അതും ഇനി എന്നു നടക്കുമെന്നു കണ്ടറിയണം. 
മുഖ്യവേദിയായ നെഹുറു സ്‌റ്റേഡിയത്തിലെ 20,000ശ്ര മീറ്റര്‍ പുല്‍ത്തകിടി പിടിപ്പിക്കുകയും ഡ്രൈയ്‌നേജ്‌ സംവിധാനം ഒരുക്കുകയും ചെയ്‌തതാണ്‌ ഇതുവരെ പൂര്‍ത്തിയായ സംഭവം. കേരള ക്രിക്കറ്റ്‌ അസോസിയേഷന്‍ ഡ്രെയ്‌നേജിന്റെ പണികള്‍ ഭൂരിഭാഗവും നേരത്ത ചെയ്‌തതിനാലാണ്‌ ഇത്‌ എളുപ്പം പൂര്‍ത്തിയായത്‌. 
ടോയിലറ്റുകളുടെ നവീകരണം, എയര്‍ കണ്ടീഷണറുകള്‍ സ്ഥാപിക്കല്‍, സ്വീവേജ്‌ ട്രീറ്റ്‌മെന്റ്‌ പ്ലാന്റ്‌, ഇലക്ട്രീക്കല്‍ വര്‍ക്കുകള്‍, അഗ്നിശമന ഉപകരണങ്ങള്‍ സ്റ്റേഡിയത്തിലുടനീളം സ്ഥാപിക്കല്‍, എന്നിവയെല്ലാം മെയ്‌ 15നകം പൂര്‍ത്തിയാക്കമെന്നാണ്‌ അറിയിച്ചിട്ടുള്ളത്‌. 
പരിശീലന ഗ്രൗണ്ടുകളുടെ കാര്യത്തില്‍ മഹാരാജാസ്‌ കോളേജ്‌ ഗ്രൗണ്ടില്‍ പുല്‍ത്തകിടി പൂര്‍ത്തിയായി വരുന്നതേ ഉള്ളു.അതേപോലെ ടോയിലറ്റ്‌ ,വിശ്രമമുറി ,ഫ്‌ളഡ്‌ലൈറ്റുകള്‍ സ്ഥാപിക്കല്‍ എന്നിവ മേയ്‌ അഞ്ചിനകം പൂര്‍ത്തിയാക്കാമെന്നാണ്‌ അറിയിച്ചിട്ടുള്ളത്‌. മറ്റൊരു പരിശീലന ഗ്രൗണ്ടായ പനമ്പിള്ളി നഗറിലെ ഫ്‌ളഡ്‌ലൈറ്റുകളുടെ പണി മേയ്‌ 31വര നീളുമെന്നും അറിയിച്ചു. ഏറ്റവും പുറകില്‍ നില്‍ക്കുന്നത്‌ പരേഡ്‌ ഗ്രൗണ്ടാണ്‌.ഇവിടെ പുല്‍ത്തകിടി പോലും പിടിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല.ഏപ്രില്‍ 29നകം പൂര്‍ത്തിയാക്കുമെന്നാണ്‌ നേരത്തെ അറിയിച്ചിരുന്നുവെങ്കിലും അതും നടക്കില്ല. 
കേന്ദ്ര-സംസ്ഥാ സര്‍ക്കാരുകള്‍ 24.88 കോടി രൂപയാണ്‌ ചുമതലക്കാരായ ജിസിഡിഎയ്‌ക്കു അനുവദിച്ചിട്ടുള്ളത്‌.ഇതില്‍ 10 കോടി കൈപ്പറ്റി.പക്ഷേ പണി പാതിവഴിയിലും..ഇതിനു പുറമെ മഹാരാജാസ്‌ ഗ്രൗണ്ടിനു സംസ്ഥാന സര്‍ക്കാര്‍ 2.91 കോടിയും വെളി ഗ്രൗണ്ടിനു എംഎല്‍എ ഫണ്ടില്‍ നിന്നും അഞ്ച്‌ കോടിയും പരേഡ്‌ ഗ്രൗണ്ടിനു ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റ്‌ 1.75 കോടിയും അനുവദിച്ചിട്ടുണ്ട്‌. പക്ഷേ പണി നീങ്ങുന്നില്ല എന്നുമാത്രം. അതേസമയം ജിസിഡിഎ കരാറുകാര്‍ക്കു ടെന്‍ഡര്‍ നല്‍ിയതു സംബന്ധിച്ച വിവാദം വിജിലന്‍സിലേക്കു പോയിരിക്കുകയാണ്‌.
്‌#

എന്നാല്‍ സംസ്ഥാന സര്‍ക്കാരിനു ഇതു നോക്കി നില്‍ക്കാന്‍ കഴിയില്ലല്ലോ. അതുകൊണ്ടു തന്നെ മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര മന്ത്രിയുടെ സന്ദര്‍ശനത്തിനെ വളരെ ഗൗരവമായി തന്നെ എടുത്തിട്ടുണ്ട്‌. കേന്ദ്ര മന്ത്രിയുടെ സന്ദര്‍ശനം ലൈവ്‌ ആയി തന്നെ മൊബൈലിലൂടെ മുഖ്യമന്ത്രിക്കു നല്‍കിയിരുന്നു. കേന്ദ്രമന്ത്രി വിജയ്‌ ഗോയല്‍ കരാറുകാരെ എല്ലാവരെയും നേരില്‍ കണ്ടു തന്നെ ഓരോ പണികളും വിശദമായി തന്നെ സംസാരിച്ചിരുന്നു. മാധ്യമ പ്രവര്‍ത്തകരെ ഒഴിവാക്കി നടത്തിയ സംഭാഷണത്തിനിടെ വിജയ്‌ ഗോയല്‍ പലപ്പോഴും ദ്വേഷ്യത്തിലായിരുന്നു. കേന്ദ്രമന്ത്രിയുടെ ചോദ്യങ്ങള്‍ക്കു മുന്നില്‍ നോഡല്‍ ഓഫീസര്‍ മുഹമ്മദ്‌ ഹനീഷ്‌ ഉത്തരം മുട്ടിയതും ദയനീയ കാഴ്‌ചയായിരുന്നു

ഈ സംഭവങ്ങള്‍ എല്ലാം നടക്കുമ്പോള്‍ കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ ഇതെല്ലാം നോക്കി കാഴ്‌ചക്കാരനായി നില്‍ക്കുന്നു. പണ്ട്‌ മുള ഗാലറി കെട്ടി ലക്ഷങ്ങളെ കളികാണിച്ച വീരചരിത്രം നുണഞ്ഞ്‌. 

No comments:

Post a Comment