കൊച്ചി
ഫുട്‌ബോള്‍ മത്സരങ്ങളില്‍ നി?ണായക തീരുമാനങ്ങള്‍ക്കായി
വിഡിയോ റഫറല്‍ സാങ്കേതികവിദ്യ ഫിഫ പരീക്ഷിക്കും.
വീഡിയോ നോക്കിയശേഷം
കളിതുടരുന്നതുമൂലം കളിയുടെ ഒഴുക്കും സമയവും നഷ്ടമാക്കുമെന്ന ആശങ്കയുണ്ടെങ്കിലും
ഇക്കാര്യം ഫിഫയുടെ പരിഗണനയിലുണ്ടെന്നു ഫിഫ റഫറിയിങ് ഹെഡ് മസിമോ ബുസാക്ക
പറഞ്ഞു.
ഇതാദ്യമായാണ് ഫിഫയുടെ റഫറിയിങ് തലവന്‍ ഇന്ത്യ സന്ദര്‍ശിക്കുന്നത്.
ഒരാഴ്‌ച നീളുന്ന റഫറിയിങ് കോഴ്‌സ് 29നു സമാപിക്കും.
സെപ്‌റ്റംബറില്‍
സംഘടിപ്പിക്കുന്ന സൗഹൃദ മത്സരങ്ങളില്‍ വിഡിയോ റഫറല്‍ സംവിധാനം പരീക്ഷിക്കും. ഇത്തരം
സാങ്കേതികവിദ്യകളുടെ ഉപയോഗം റഫറിയിങ്ങിലെ എല്ലാ അപാകതക?ക്കും പരിഹാരമാവില്ല.
എന്നാല്‍ റഫറിമാരെ സഹായിക്കാന്‍ ഇത് ഉപകരിക്കും. പെനാല്‍റ്റി ബോക്‌സിലും
ഗോള്‍ലൈനിലും കൂടുതല്‍ കൃത്യതയോടെ റഫറിയിങ് നടത്താന്‍ ടെക്‌നോളജി
ഉപയോഗപ്പെടുത്താന്‍ കഴിയുമോ എന്നതും പരിഗണനയിലുണ്ട്' ഫിഫയുടെ സഹകരണത്തോടെ
അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ സംഘടിപ്പിക്കുന്ന ഫിഫ റഫറിയിങ് കോഴ്‌സിനു
നേതൃത്വം നല്‍കാനായി കൊച്ചിയിലെത്തിയതായിരുന്നു മസിമോ ബുസാക്ക.
ഇന്ത്യ
വേദിയാവുന്ന 2017 അണ്ട?17 ലോകകപ്പിന് ഇവിടെനിന്നുള്ള കൂടുതല്‍ റഫറിമാരെ
ഉപയോഗപ്പെടുത്താനാവുമെന്നാണു പ്രതീക്ഷയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
2006,
2010 ലോക കപ്പുകളിലും യൂറോ കപ്പ് അടക്കമുള്ള പ്രമുഖ ചാമ്പ്യന്‍ഷിപ്പുകളിലും
റഫറിയായി സേവനമനുഷ്ടിച്ചിട്ടുള്ള ബുസാക്ക 2009ല്‍ ഫിഫയുടെ ഏറ്റവും മികച്ച റഫറിയായി
തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
No comments:
Post a Comment