Friday, August 5, 2016

സാന്റോസ്‌ ഫുട്‌ബോള്‍ ക്ലബിനെ അല്‍ ഇത്തിഹാദ്‌ സ്‌പോര്‍ട്‌സ്‌ അക്കാദമി ഏറ്റെടുത്തു



കൊച്ചി
നിരവധി സന്തോഷ്‌ ട്രോഫി താരങ്ങളെ സംഭാവന ചെയ്‌തിട്ടുള്ള ഫോര്‍ട്ട്‌കൊച്ചി സാന്റോസ്‌ ഫുട്‌ബോള്‍ ക്ലബിനെ ഖത്തറിലെ ദോഹ കേന്ദ്രമായി പ്രവര്‌ത്തിക്കുന്ന അല്‍ ഇത്തിഹാദ്‌ സ്‌പോര്‍ട്‌സ്‌ അക്കാദമി ഏറ്റെടുത്തു. ഇനിമുതല്‍ ഇത്തിഹാദ്‌ സാന്റോസ്‌ എഫ്‌.സി എന്നായിരിക്കും അറിയപ്പെടുക. 
സാന്റോസിന്റെ ഹോം ഗ്രൗണ്ട്‌ ആയ ഫോര്‍ട്ട്‌ കൊച്ചി പരേഡ്‌ ഗ്രൗണ്ടില്‍ ടെക്‌നിക്കല്‍ ഡയറക്ടര്‍ റൂഫ്‌സ്‌ ഡിസൂസ, ജോസി എന്നിവരുടെ കീഴിലായിരിക്കും പരിശീലനം. നിരവധി വിദേശകോച്ചുകളെ ഉള്‍പ്പെടുത്തി പരിശീലന പരിപാടികളും അല്‍ ഇത്തിഹാദ്‌ സ്‌പോര്‍ട്‌സ്‌ അക്കാദമി നല്‍കും. 60ഓളം കുട്ടികളെ ഇതിനകം തെരഞ്ഞെടുത്തു. 15 ഓളം വിദേശകോച്ചുകളുടെ സഹായം ഇവര്‍ക്ക്‌ ലഭിക്കും.
പ്രവാസികളുടെ കുട്ടികളുടെ കായിക ഉന്നമനം ലക്ഷ്യമാക്കി കഴിഞ്ഞ നാലു വാര്‍ഷമായി അബുദാബിയില്‍ പ്രവര്‍ത്തിച്ചുവരുന്ന അല്‍ ഇത്തിഹാദ്‌ സ്‌പോര്‍ട്‌സ്‌ അക്കാദമിയുടെ കീഴില്‍ അബുദാബി, ദുബായി,അല്‍ ഐന്‍ എന്നിവടങ്ങളിലെ പ്രവാസികളായ ഇന്ത്യ,പാക്കിസ്ഥാന്‍, ശ്രീലങ്ക, എന്നിവടങ്ങളില്‍ നിന്നുള്ള മൂവായിരത്തോളം പരിശീലനം നടത്തുന്നു. ഈ കാലയളവില്‍ അക്കാദമിയിലെ അണ്ടര്‍ 16 കളിക്കാരനായി ജേക്കബ്‌ ജോണ്‍ കാട്ടൂക്കാരന്‍ അണ്ടര്‍ 17 കേരള ടീമിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടു. മറ്റൊു കളിക്കാരനായ നീലകണ്‌ഠന്‍ല ആനന്ദിനു ജര്‍മനിയിലെ അണ്ടര്‍ 17 പരിശീലന ക്യാമ്പിലേക്കു സെലക്ഷന്‍ ലഭിച്ചതായും അല്‍ ഇത്തിഹാദ്‌ സ്‌പോര്‍ട്‌സ്‌ അക്കാദമിയുടെ ചുക്കാന്‍ പിടിക്കുന്ന മലയാളി അറയ്‌ക്കല്‍ ഖമറുദ്ദീന്‍ പറഞ്ഞു.അല്‍ ഇത്തിഹാദ്‌ സ്‌പോര്‍ട്‌സ്‌ അക്കാദമിയുടെ കീഴിലുള്ള അണ്ടര്‍ 16 ടീം 2015ല്‍ നടത്തിയ ഗോവന്‍ പര്യടനത്തില്‍ ചര്‍ച്ചില്‍ ബ്രദേഴ ്‌സിന്റെ അണ്ടര്‍ 19 ടീമിനെ 1-0നു തോല്‍പ്പിച്ചിരുന്നു.
നാലു വര്‍ഷം മുന്‍പ്‌ 20 കുട്ടികളുമായി ആരംഭിച്ച അല്‍ ഇത്തിഹാദ്‌ സ്‌പോര്‍ട്‌സ്‌ അക്കാദമി അണ്ടര്‍ 18 വിഭാഗത്തിലേക്ക്‌ 450ഓളം കുട്ടികളെ തെരഞ്ഞെടുത്തിട്ടുണ്ട്‌. ഗോവ കേന്ദ്രമാക്കി ആദ്യ അക്കാദമി ഈ മാസം 15നു ആരംഭിക്കും. 
കേരളത്തില്‍ കണ്ണൂരില്‍ ആയിരിക്കും ആദ്യത്തെ അല്‍ ഇത്തിഹാദ്‌ സ്‌പോര്‍ട്‌സ്‌ അക്കാദമി.ആരംഭിക്കുക. സെപ്‌തംബര്‍ 16നു കണ്ണൂരില്‍ അക്കാദമി പ്രവര്‍ത്തനം ആരംഭിക്കും. തുടര്‍ന്നു മലപ്പുറം,കോഴിക്കോട്‌ എന്നിവടങ്ങളിലും അക്കാദമി തുടങ്ങും. അക്കാദമിയിലേക്കുള്ള സെലക്ഷന്‍ ട്രയല്‍ ഇന്ന്‌ എറണാകുളം മഹാരാജാസ്‌ കോളേജ്‌ ഗ്രൗണ്ടില്‍ നടക്കും. 17മുതല്‍ 25 വയസുവരെ പ്രായമുള്ളവര്‍ക്ക്‌ പങ്കെടുക്കാം.
വാര്‍ത്താ സമ്മേളനത്തില്‍ അല്‍ ഇത്തിഹാദ്‌ സ്‌പോര്‍ട്‌സ്‌ അക്കാദമി സ്ഥാപകന്‍ അറക്കല്‍ കമറുദ്ദീന്‍, അക്കാദമി എം.ഡി. കെ പി.എന്‍.കുട്ടി, റൂഫസ്‌ ഡിസൂസ, ജോസി, ജേക്കബ്‌ ജോണ്‍ എന്നിവര്‍ പങ്കെടുത്തു. 

No comments:

Post a Comment