കൊച്ചി
സ്‌കൂള്‍ തലത്തിലുള്ള ഫുട്‌ബോള്‍ പ്രതിഭകളെ
കണ്ടെത്താന്‍ ബജാജ് അലയന്‍സ് ലൈഫ് ഇന്‍ഷുറന്‍സ് രാജ്യവ്യാപകമായി നടത്തുന്ന
ജൂനിയര്‍ ഫുട്‌ബോള്‍ ക്യാമ്പ് ഏഴാം പതിപ്പിന്റെ ഭാഗമായി അംബേദകര്‍
സ്റ്റേഡിയ്‌തതില്‍ നടത്തിയ കൊച്ചി സിറ്റി ട്രയലില്‍ നിന്നും ഏഴ് പ്രതിഭകളെ
തെരഞ്ഞെടുത്തു.
റുമൈസ് (ഫാക്ട് അക്കാദമി), ടി.കെ.ശ്രീരാജ് (എസ്‌എച്ച്
അക്കാദമി), മുഹമ്മദ് സലീഫ് (ആലുവ സെറ്റില്‍മെന്റ് എച്ച്‌എസ്), ആല്‍ഫിന്‍
വാള്‍ട്ടര്‍ ( ഗവ.എച്ച്.എസ് മുപ്പത്തടം), അലക്‌സ് സജി (റെഡ് സ്റ്റാര്‍),
കെ.എ.മുഹമ്മദ് അന്‍സല്‍ (റെഡ് സ്റ്റാര്‍),പി.ദീപക് രാജ് (റെഡ്‌സ്റ്റാര്‍)
എന്നിവരാണ് കൊച്ചിയില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട പ്രതിഭകള്‍. ഇവര്‍ക്കു പുറമെ
എന്‍.ജി.നിതിന്‍ (റെഡ്‌സ്റ്റാര്‍), കെ.എ.മുഹമ്മദ് ഫാസില്‍ (നജാത്ത് പബ്ലിക്
സ്‌കൂള്‍) എന്നിവരെ റിസര്‍വ് ആയും തെരഞ്ഞെടുത്തു ഈ ഏഴ് താരങ്ങള്‍ക്കും മറ്റു
നഗരങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന ടീമുകള്‍ക്കെതിരെ ദേശീയ ഫിനാലെയില്‍
കളിക്കാന്‍ അവസരം ലഭിക്കും. പുനയില്‍ നടക്കുന്ന ദേശീയ ഫിനാലെയില്‍ കൊല്‍ക്കത്ത,
മുംബൈ,പാറ്റ്‌ന,ഭൂവനേശ്വര്‍ , ഗോഹട്ടി എന്നിവടങ്ങളില്‍ നിന്നുള്ള സിറ്റി ഫിനാല
ടീമുകളുമായി കളിക്കാന്‍ അവസരം ലഭിക്കും. പൂനയിലെ ദേശീയ ഫിനാലയില്‍ നിന്നും
തെരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും മികച്ച അഞ്ചു കളിക്കാര്‍ക്ക് ജര്‍മ്മനിയിലെ പ്രമുഖ
ക്ലബായ ബയേണ്‍ മ്യൂണിക്കില്‍ പരിശീലനത്തിനു അവസരം ലഭിക്കും. ഈ ക്യാമ്പിലൂടെ
ഇന്ത്യന്‍ ഫുട്‌ബോളിലെ ഭാവിതാരങ്ങളെ കണ്ടെത്തുകയാണ് ലക്ഷ്യമാക്കുന്നതെന്ന് കമ്പനി
മാനേജിങ്ങ് തലവന്‍ സുബ്രത് മൊഹന്തി പറഞ്ഞു. കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ ജനറല്‍
സെക്രട്ടറി അനില്‍കുമാര്‍ യുവതാരങ്ങളെ പരിചയപ്പെട്ടു.
തെരഞ്ഞെടുത്ത 30 ഓളം
സ്‌കൂളുകളില്‍ നിന്നും ഫുട്‌ബോള്‍ ക്ലബുകളില്‍ നിന്നും നാലായിരത്തോളം കുട്ടികള്‍
പങ്കെടുത്തു. ഇതില്‍ നിന്നും 1500 ഓളം കുട്ടികളെ സ്‌ക്രീനിങ്ങ് നടത്തിയാണ് സിറ്റി
ഫിനാലെ നടത്തിയത്. ഇന്ത്യന്‍ ഫുട്‌ബോളിലെ പ്രമുഖരടങ്ങുന്ന പാനലാണ് പ്രതിഭകളെ
തെരഞ്ഞെടുത്തത്.
No comments:
Post a Comment