- അടുത്ത അഞ്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇന്ത്യന്‍ ഫുട്ബോളിലേക്ക് മികച്ച 100 കളിക്കാരെ സംഭാവന ചെയ്യുകയാണ് അക്കാദമിയുടെ ലക്ഷ്യം
- തിരുവനന്തപുരം: കേരളത്തിലെ ഫുട്ബോള്‍ പ്രതിഭകളെ കണ്ടെത്തി പരിശീലനം നല്‍കാന്‍ കേരളാ ബ്ലാസ്റ്റേഴ്സ് ഒരുങ്ങുന്നു. സച്ചിന്‍ തെണ്ടുല്‍ക്കറും മുഖ്യമന്ത്രി പിണറായി വിജയനും നടത്തിയ സംയുക്ത പത്രസമ്മേളനത്തിലാണ് ഇതെ സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായത്.
- ഐ.എസ്‌എല്ലിലെ കേരള ബ്ലാസ്റ്റേഴ്സ് ടീമിന്റെ പുതിയ നിക്ഷേപ പങ്കാളികളെ പരിചയപ്പെടുത്താന്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സച്ചിനുപുറമെ ടീമിന്റെ പുതിയ സഹ ഉടമകളായ ചിരഞ്ജീവി, നാഗാര്‍ജുന, അരവിന്ദ് അര്‍ജുന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- മലയാളികള്‍ നല്‍കുന്ന സ്നേഹാദരങ്ങള്‍ക്ക് നന്ദി പറഞ്ഞാണ് സച്ചിന്‍ സംസാരിക്കാന്‍ തുടങ്ങിയത്. പുതിയ സഹ ഉടമകള്‍ വരുന്നതോടുകൂടി കേരള ബ്ലാസ്റ്റേഴ്സ് കൂടുതല്‍ സജീവമായി തീരുമെന്ന് സച്ചിന്‍ പ്രത്യാശ പ്രകടിപ്പിച്ചു.
- 'അന്താരാഷ്ട്ര തലത്തിലേക്ക് കേരളത്തിലെ ഫുട്ബോള്‍ താരങ്ങളെ ഉയര്‍ത്താനുള്ള പദ്ധതിയാണ് റസിഡന്‍ഷ്യല്‍ ഫുട്ബോള്‍ അക്കാദമിയിലൂടെ ഉദ്ദേശിക്കുന്നത്. സമൂഹത്തിന്റെ വ്യത്യസ്ത തലങ്ങളില്‍ കിടക്കുന്ന ഇത്തരം പ്രതിഭകളെ കണ്ടെത്തി പരിശീലിപ്പിക്കാന്‍ അക്കാദമിയിലൂടെ സാധിക്കും. അടുത്ത അഞ്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇന്ത്യന്‍ ഫുട്ബോളിലേക്ക് മികച്ച 100 കളിക്കാരെ സംഭാവന ചെയ്യുകയാണ് അക്കാദമിയുടെ ലക്ഷ്യം' സച്ചിന്‍ പറഞ്ഞു.
- പദ്ധതിക്ക് എല്ലാ വിധ പ്രോത്സാഹനവും പിന്തുണയും വാഗ്ദാനം ചെയ്ത സംസ്ഥാന സര്‍ക്കാറിനെ സച്ചിന്‍ പ്രത്യേകം അനുമോദിച്ചു.
- സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളില്‍ കേരളാ ബ്ലാസ്റ്റേഴ്സുമായി സഹകരിച്ച് ഫുട്ബോള്‍ അക്കാദമി തുടങ്ങുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇതിന് പുറമെ സംസ്ഥാനത്ത് വര്‍ദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിനെയുള്ള പ്രചരണ പരിപാടികളില്‍ ഭാഗമാകാന്‍ സച്ചിന്‍ സമ്മതിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. ഇതിനെക്കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങളും വരും ദിവസങ്ങളില്‍ തീരുമാനിക്കും.
- കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രധാന ഉടമകളായിരുന്ന പി.വി.പി ഗ്രൂപ്പ് സാമ്ബത്തിക ബാധ്യതമൂലം ഒഴിഞ്ഞതിനത്തെുടര്‍ന്ന് 2015 സീസണില്‍ 40 ശതമാനം ഓഹരികളും സച്ചിന്റേതായിരുന്നു. സീസണ്‍ അവസാനിച്ചശേഷം ഹൈദരാബാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പ്രസാദ് ഗ്രൂപ് 80 ശതമാനം ഓഹരികളും സ്വന്തമാക്കി. ഇപ്പോള്‍ 20 ശതമാനം ഓഹരികളാണ് സച്ചിനുള്ളത്.
Wednesday, June 1, 2016
കേരളത്തില്‍ ഫുട്ബോള്‍ അക്കാദമി തുടങ്ങുമെന്ന് സച്ചിന്‍
Subscribe to:
Post Comments (Atom)
No comments:
Post a Comment