കേരള ഇലവന്‍ 3 കൊച്ചിന്‍ പോര്‍ട്ട ട്രസ്‌റ്റ് 0
മൂവാറ്റുപുഴ:
മൂവാറ്റുപുഴ മുനിസിപ്പല്‍
സ്റ്റേഡിയത്തില്‍ നടക്കുന്ന മൂന്നാമത് കേരള പ്രീമിയര്‍ ലീഗ് ഫുട്‌ബോളിന്റെ
ഗ്രൂപ്പ് ബി മത്സരങ്ങള്‍ക്കു ആവേശോജ്ജ്വല തുടക്കം.
ഇന്നലെ നടന്ന ഗ്രൂപ്പ്
ബിയിലെ ആദ്യ മത്സരത്തില്‍ കേരള ഇലവന്റെ മഞ്ഞപ്പട പരിചയ സമ്പന്നരായ കൊച്ചിന്‍
പോര്‍ട്ട് ട്രസ്‌റ്റിനെ മറുപടി ഇല്ലാത്ത മൂന്നു ഗോളുകള്‍ക്ക്
അട്ടിമറിച്ചു
കേരള പ്രീമിയര്‍ ലീഗിലെ വനിതാ വിഭാഗം മത്സരങ്ങള്‍ക്ക് ഇന്നലെ
തിരശ്ശീല വീണു. റൗണ്ട് റോബിന്‍ ലീഗിലെ അവസാന മത്സരത്തില്‍ ക്വാര്‍ട്ട്‌സ്
കോഴിക്കോടിനെ ഏകപക്ഷീയമായ മൂ്‌ന്നു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി ഒന്‍പത്
പോയിന്റോടെ മാര്‍ത്തോമ്മ കോളേജ് തിരുവല്ല ചാമ്പ്യന്മാരായി. രണ്ടു വിജയങ്ങളോടെ ആറു
പോയിന്റുമായി ക്വര്‍ട്ട്‌സ് കോഴിക്കോട് റണ്ണര്‍ അപ്പായി.
ഗ്രൂപ്പ്
ബിയിലെ ആദ്യ മത്സരത്തില്‍ തഴക്കവും പഴക്കവും ചെന്ന പോര്‍ട്ട് ട്രസ്‌റ്റിനെതിരെ
അണ്ടര്‍ 21 താരങ്ങളെ അണിനിരത്തിയ കേരള ഇലവന്‍ മിന്നുന്ന ഫോമിലായിരുന്നു.
തുടക്കമിനിറ്റുകളില്‍ തന്നെ കേരള ഇലവന്‍ ലീഡ് നേടി. രണ്ടാം നമ്പര്‍ ജേഴ്‌സിയണിഞ്ഞ
കേരള താരം മുഹമ്മദ് ആസിഫ് 23-ാം മിനുറ്റില്‍ കേരള ഇലവനെ മുന്നില്‍എത്തിച്ചു.
ഒന്നാം പകുതി അവസാനിക്കുന്നതിനു മുന്‍പ് തന്നെ കേരള ഇലവന്‍ ലീഡുയര്‍ത്തി.
44-ാം മിനിറ്റില്‍ നിബിന്‍ ജോസഫിന്റെ വകയാണ് രണ്ടാം ഗോള്‍. രണ്ടാം പകുതിയുടെ 88-ാം
മിനിറ്റില്‍ ബിജീഷ് ബാലന്‍ മൂന്നാം ഗോളും നേടി.
പരിചയ സമ്പന്നരായ റിന്റോ
ആന്റണി, മുന്‍ സനോഷ് ട്രോഫി താരം പി.എ. സുനീര്‍ തുടങ്ങിയവരെ പോര്‍ട്ട്
ട്രസ്‌റ്റ് അണിനിരത്തിയിരുന്നു. എന്നാല്‍ യുവരക്തങ്ങളെ അണിനിരത്തിയ കേരള ഇലവന്റെ
മഞ്ഞപ്പട വമ്പന്മാരെ കളത്തിലും കരുത്തിലും ഒതുക്കി ഏകപക്ഷീയ മൂ്‌്‌നു ഗോള്‍ വിജയം
കൈപ്പിടിയില്‍ ഒതുക്കി
ഇന്ന് ഗ്രൂപ്പ് ബിയിലെ രണ്ടാം മത്സരത്തില്‍
കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ്, സന്തോഷ് ട്രോഫി താരങ്ങളെ അണിനിരത്തുന്ന
എസ്.ബി.ടി തിരുവനന്തപുരത്തിനെ നേരിടും
No comments:
Post a Comment