കേരള പ്രീമിയര്‍ ലീഗ്
കേരള പോലീസിന്റെ ആശ്വാസ ജയത്തോടെ
ഗ്രൂപ്പ് എ മത്സരങ്ങള്‍
സമാപിച്ചു
കേരള പോലീസ് 2 എഫ്.സി.കേരള,തൃശൂര്‍ 1
മൂവാറ്റുപുഴ:
മൂവാറ്റുപുഴ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മൂന്നാമത് ഡെന്‍കെയര്‍
ഡെന്റല്‍ ലാബ് കേരള പ്രീമിയര്‍ ലീഗ് ഫുട്‌ബോളിന്റെ ഇന്നലെ നടന്ന പുരുഷ വിഭാഗം
ഗ്രൂപ്പ് എ മത്സരത്തില്‍ കേരള പോലീസ്
ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് എഫ്.സി
കേരള,തൃശൂരിനെ പരാജയപ്പെടുത്തി.
കേരള പോലീസിനു വേണ്ടി ശ്രീരാഗും (26-ാം
മിനിറ്റില്‍ ) രാഹുലും (81-ാം മിനിറ്റില്‍), എഫ്.സി കേരളതൃശുരിനു വേണ്ടി ശ്രേയസും
(7-ാം മിനിറ്റില്‍ ) ഗോള്‍ നേടി.
ഇതുവരെ ഒരു ജയവും സ്വന്തമാക്കാന്‍
കഴിയാത്ത ഇരു ടീമുകള്‍ക്കും ഇന്നലത്തെ മത്സരം ചടങ്ങ് തീര്‍ക്കല്‍ മാത്രമായിരുന്നു.
മുന്‍ രാജ്യാന്തര താരം ഐ.എം.വിജയനെ തന്നെ ടീമില്‍ അണിനിരത്തിയ കേരള പോലീസ് ഈ ഒരു
ആശ്വാസജയത്തോടെ എഫ്.സി കേരളയോടൊപ്പം ടൂര്‍ണമെന്റില്‍ നി്‌ന്നും പുറത്തായി.
ഐ.എം.വിജയന്‍ ഇന്നലെ കളിക്കാനിറങ്ങിയില്ല.
ഗ്രൂപ്പ് എയില്‍ നിന്നും ഒന്‍പത്
പോയിന്റോടെ സെന്‍ട്രല്‍ എക്‌സൈസ് കൊച്ചി ഒന്നാം സ്ഥാനക്കാരായി സെമിഫൈനലിലേക്കു
യോഗ്യത നേടിക്കഴിഞ്ഞു. . ആറ് പോയിന്റോടെ ഏജീസ് തിരുവനന്തപുരം രണ്ടാം സ്ഥാനത്തും
എത്തി.
ഇന്ന് ഗ്രൂപ്പ ബി മത്സരങ്ങള്‍ ആരംഭിക്കും. ആദ്യ മത്സരത്തില്‍ കൊച്ചിന്‍
പോര്‍ട്ട് ട്രസ്‌റ്റ്, അണ്ടര്‍ 21 താരങ്ങളുമായി ഇറങ്ങുന്ന കേരള ഇലവനെ നേരിടും.
ഇന്നലെ നടന്ന വനിതാ വിഭാഗം മത്സരത്തില്‍ ദിനേശ് സോക്കര്‍ എഫ്.സി കോട്ടയം ഏക
ഗോളിനു ആലപ്പി വിമന്‍സ് എഫ്.സിയെ പരാജയപ്പെടുത്തി.
പഴയ പ്രതാപത്തിന്റെ
നാലില്‍ ഒന്നുപോലും ഇതുവരെ പുറത്തെടുക്കാന്‍ കഴിയാതിരുന്ന കേരള പോലീസിനെ
ഞെട്ടിച്ചുകൊണ്ട് ഏഴാംമിനിറ്റില്‍ തന്നെ ശ്രേയസിലൂടെ എഫ്.സി.കേരള തൃശൂര്‍ ആദ്യ
ഗോള്‍ നേടി. തിരിച്ചടിക്കാന്‍ കേരള പോലീസ് നടത്തിയ ശ്രമങ്ങള്‍ എഫ്.സി കേരളയുടെ
ഗോള്‍ മുഖത്ത് വിശ്രമം ഇല്ലാത്ത നിമിഷങ്ങള്‍ ഒരുക്കി 26- ാം മിനിറ്റില്‍ കോര്‍ണര്‍
കിക്ക് മുതലെടുത്ത് ശ്രീരാഗ് പോലീസിന്റെ സമനില ഗോള്‍ നേടി (1-1).
സമനില ഗോള്‍
രണ്ടാം പകുതിയുടെ തുടക്കത്തില്‍ പോലീസിനു മുന്‍തൂക്കം നേടിക്കൊടുത്തു. തുടരെ
എഫ്.സി കേരളയുടെ ഗോള്‍ മുഖം ആക്രമിച്ചു മുന്നേറിയ രാഹുല്‍ ,ജിംഷാദ്, ശ്രീരാജ്
എന്നിവര്‍ തുടരെ അപായമണി മുഴക്കിക്കൊണ്ടിരുന്നു. പോലീസിന്റെ ആക്രമണങ്ങളെ
മധ്യനിരക്കാരെ ഒന്നടങ്കം പിന്നിലേക്കു വലിച്ചു നിര്‍ത്തി ചെറുക്കാനുള്ള ശ്രമം കളി
എഫ്.സി കേരളയുടെ പകുതിയിലേക്കു മാറ്റി. 15 മിനിറ്റിനുള്ളില്‍ കാല്‍ഡസന്‍
സുവര്‍ണാവസരങ്ങള്‍ പോലീസിനു വീണുകിട്ടി. തുടരെയുള്ള ആക്രമണങ്ങള്‍ക്ക് ഒടുവില്‍
പോലീസ് 81- ാം മിനിറ്റില്‍ രാഹുലിന്റെ ഗോളില്‍ പോലീസ് വിജയത്തിലെത്തി.
No comments:
Post a Comment