Tuesday, August 18, 2020

Disney+ Hotstar VIP continues Live Sports Action, Stay Tuned

 Disney+ Hotstar VIP continues Live Sports Action, Stay Tuned!

~  Catch all Formula One races LIVE on Disney+ Hotstar VIP ~

With sports being resumed behind closed doors, Disney+ Hotstar VIP continues to bring LIVE sporting action to all Formula 1 aficionados. Fans can watch all races LIVE, can catch the highlights and other content such as complete race reviews, and much more.

Here’s the list of F1 races you can stream on Disney+ Hotstar VIP this month.

Date

Race

Time (IST)

Friday, 28th August 2020

First Practice Session - Belgium

2.30 PM

Second Practice Session – Belgium

6.30 PM

Saturday, 29th August 2020

Third Practice Session – Belgium

3.30 PM

Qualifying Race - Belgium

6.30 PM

Sunday, 30th August 2020

Main Race – Belgium

6.40 PM

 

Catch all the action of Formula One LIVE only on Disney+ Hotstar VIP

 

Do let us know if you require any further information.

 

 

Thursday, July 30, 2020

പാക്കി്‌സ്ഥാനെതിരായ ഇംഗ്ലീഷ്‌ പടയെ പ്രഖ്യാപിച്ചു



പാക്കി്‌സ്ഥാനെതിരായ ഇംഗ്ലീഷ്‌ പടയെ പ്രഖ്യാപിച്ചു


വിന്‍ഡീസിനെതിരായ ടെസ്റ്റ്‌ പരമ്‌ബ സ്വന്തമാക്കിയ ഇംഗ്ലണ്ടിന്റെ അടുത്ത എതിരാളികള്‍ പാകിസ്ഥാന്‍. ഓഗസ്റ്റ്‌ 5 ന്‌ ആരംഭിക്കുന്ന ടെസ്റ്റ്‌ പരമ്‌ബരയ്‌ക്കുള്ള ടീമിനെ ആതിഥേയര്‍ പ്രഖ്യാപിച്ചു. വിന്‍ഡീസിനെതിരെ കസറിയ അതേ ടീം തന്നെയാണ്‌ പാകിസ്ഥാനെതിരെയും പോരാട്ടത്തിന്‌ ഇറങ്ങുന്നത്‌.

ഒന്നാം ഏകദിനം: ടോസ്‌ ഇംഗ്ലണ്ടിന്









സതാംപ്‌റ്റണ്‍: അയര്‍ലന്‍ഡിനെതിരായ ഒന്നാം ഏകദിനത്തില്‍ ടോസ്‌ നേടിയ ഇംഗ്ലണ്ട്‌ അയര്‍ലന്‍ഡിനെ ബാറ്റിങ്ങിനയച്ചു. മൂന്ന്‌ മത്സരങ്ങളടങ്ങിയ പരമ്‌ബര സതാംപ്‌റ്റണില്‍ത്തന്നെയാവും നടക്കുക. സതാംപ്‌റ്റണിലെ മൈതാനം ശുചീകരിച്ച്‌ കോവിഡ്‌ വൈറസ്‌ ഇല്ലെന്ന്‌ ഉറപ്പാക്കിയിട്ടുണ്ട്‌. വെസ്റ്റ്‌ ഇന്‍ഡീസിനെതിരായ ടെസ്റ്റ്‌ പരമ്‌ബരയിലെ താരങ്ങള്‍ക്കെല്ലാം വിശ്രമം അനുവദിച്ചാണ്‌ ഇംഗ്ലണ്ട്‌ അയര്‍ലന്‍ഡ്‌ പരമ്‌ബരയ്‌ക്കുള്ള ടീമിനെ പ്രഖ്യാപിച്ചത്‌. 2023ല്‍ ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഏകദിന ലോകകപ്പിന്‌ യോഗ്യത നേടാനുള്ള ഏകദിന സൂപ്പര്‍ ലീഗിന്റെ ഉദ്‌ഘാടന മത്സരംകൂടിയാണിത്‌. നിലവിലെ ജേതാക്കളായ ഇംഗ്ലണ്ടിന്‌ നേരിട്ട്‌ ലോകകപ്പ്‌ യോഗ്യത ലഭിക്കുമെങ്കിലും ലോകകപ്പ്‌ യോഗ്യത നേടാന്‍ അയര്‍ലന്‍ഡിന്‌ നന്നായി വിയര്‍പ്പൊഴുക്കേണ്ടി വരും.
അഞ്ച്‌ ടീമുകളുമായുള്ള പോരാട്ടത്തിനൊടുവില്‍ മാത്രമെ അയര്‍ലന്‍ഡിന്‌ ലോകകപ്പ്‌ യോഗ്യത നേടിയെടുക്കാനാവൂ. 2011 ലോകകപ്പില്‍ ഇംഗ്ലണ്ടിനെ ഞെട്ടിച്ച്‌ അയര്‍ലന്‍ഡിന്റെ വീര്യം ചോര്‍ന്നുപോയിട്ടില്ലെന്ന്‌ തെളിയിക്കാന്‍ വലിയ കടമ്‌ബ തന്നെ അയര്‍ലന്‍ഡ്‌ കടക്കേണ്ടി വരും. ഇയാന്‍ മോര്‍ഗന്‍ ഇംഗ്ലണ്ട്‌ ക്യാപ്‌റ്റനായിത്തന്നെ ഇറങ്ങുമ്‌ബോള്‍ വൈസ്‌ ക്യാപ്‌റ്റനായി മോയിന്‍ അലിയും ടീമിലുണ്ട്‌. യുവതാരങ്ങള്‍ക്ക്‌ കൂടുതല്‍ അവസരം നല്‍കിയാണ്‌ ഇംഗ്ലണ്ട്‌ ടീമിനെ പ്രഖ്യാപിച്ചത്‌. വെസ്റ്റ്‌ ഇന്‍ഡീസ്‌ ടെസ്റ്റില്‍ കളിച്ച ബെന്‍ സ്‌റ്റോക്‌സ്‌, ജോ റൂട്ട്‌, ജോസ്‌ ബട്‌ലര്‍, ക്രിസ്‌ വോക്‌സ്‌ തുടങ്ങിയവര്‍ക്കെല്ലാം വിശ്രമം അനുവദിച്ചു. അടുത്ത മാസം പാകിസ്‌താനുമായുള്ള പരമ്‌ബര നടക്കാനുള്ളതിനാലാണ്‌ സൂപ്പര്‍ താരങ്ങള്‍ക്ക്‌ വിശ്രമം നല്‍കിയിരിക്കുന്നത്‌. ജേസണ്‍ റോയി, ജോണി ബെയര്‍സ്‌റ്റോ, ജെയിംസ്‌ വിന്‍സി, സാം ബില്ലിങ്‌ തുടങ്ങിയ സൂപ്പര്‍ താരങ്ങളെല്ലാം ഇംഗ്ലണ്ട്‌ നിരയിലുണ്ട്‌.

ഇംഗ്ലണ്ട്‌ ടീം ഇയാന്‍ മോര്‍ഗന്‍ (ക്യാപ്‌റ്റന്‍) ജോണി ബെയര്‍സ്‌റ്റോ (വിക്കറ്റ്‌ കീപ്പര്‍), ജേസന്‍ റോയ്‌, ജെയിംസ്‌ വിന്‍സ്‌, ടോം ബാന്റണ്‍, സാം ബില്ലിങ്‌സ്‌, ആദില്‍ റഷീദ്‌, മൊയീന്‍ അലി, ജോ ഡെന്‍ലി, ടോം കറന്‍, ലിയാം ഡോസന്‍, ഡേവിഡ്‌ വില്ലി, റീസ്‌ ടോപ്ലേ, സാഖിബ്‌ മഹ്മൂദ.

സന്ദര്‍ശകരായെത്തുന്ന അയര്‍ലന്‍ഡിന്‌ ഇംഗ്ലീഷ്‌ നിര കടുത്ത വെല്ലുവിളി ഉയര്‍ത്തുമെന്നുറപ്പാണ്‌. ഇതുവരെ ഒമ്‌ബത്‌ മത്സരങ്ങളില്‍ ഇരു ടീമും നേര്‍ക്കുനേര്‍ വന്നിട്ടുണ്ട്‌. ഇതില്‍ എട്ട്‌ തവണയും ഇംഗ്ലണ്ട്‌ വിജയിച്ചപ്പോള്‍ ഒരു തവണ മാത്രമാണ്‌ അയര്‍ലന്‍ഡിന്‌ വിജയിക്കാനായത്‌. ഒരു മത്സരം ഫലം കാണാതെ പോയി. നിലവില്‍ മഴഭീഷണിയില്ലാത്തത്‌ മത്സരത്തിന്‌ അനുകൂല ഘടകമാണ്‌.

അയര്‍ലന്‍ഡ്‌ ടീം ആന്‍ഡ്രൂ ബാല്‍ബിര്‍നീ (ക്യാപ്‌റ്റന്‍), ലോര്‍കന്‍ ടക്കര്‍ (വിക്കറ്റ്‌ കീപ്പര്‍) വില്ല്യം പോര്‍ട്ടര്‍ഫീല്‍ഡ്‌, ഹാരി ടെക്ടര്‍, പോള്‍ സ്റ്റിര്‍ലിങ്‌, ഗാരെത്‌ ഡെലനി, കെവിന്‍ ഒ ബ്രിയെന്‍, സിമി സിങ്‌, കര്‍ട്ടിസ്‌ കാംഫെര്‍, ആന്‍ഡി മക്‌െ്രെബന്‍, ജോഷുവ ലിറ്റില്‍, റോയ്‌ഡ്‌ റാങ്കിന്‍, ക്രെയിഗ്‌ യങ്‌, ബാരി മക്കാര്‍ത്തി




കുഞ്ഞതിഥിയെ വരവേറ്റ്‌ ഹാര്‍ദിക്‌ പാണ്ഡ്യയും നടാഷയും


മുംബൈ:  ക്രിക്കറ്റ് താരം ഹാര്‍ദിക് പാണ്ഡ്യയ്ക്ക് മകന്‍ പിറന്നു. വ്യാഴാഴ്ച സമൂഹ മാധ്യമത്തിലൂടെയാണ് തനിക്ക് മകന്‍ പിറന്ന കാര്യം ഹാര്‍ദിക് ആരാധകരെ അറിയിച്ചത്.

2020 ജനുവരി ഒന്നിന് താനും നഡാഷ സ്റ്റാന്‍കോവിക്കും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞതായുള്ള വാര്‍ത്തപങ്കുവെച്ച്‌ ഹാര്‍ദിക് ആരാധകരെ ഞെട്ടിച്ചിരുന്നു. ഈ ലോക് ഡൗണ്‍ സമയത്ത് നഡാഷയ്‌ക്കൊപ്പമുള്ള നിരവധി ഫോട്ടോകള്‍ ഹാര്‍ദിക് പങ്കുവെച്ചിരുന്നു.

ഇന്‍സ്റ്റഗ്രാമില്‍ മകന്‍ പിറന്ന വാര്‍ത്ത പോസ്റ്റ് ചെയ്തതിന് പിന്നാലെ വിരാട് കോഹ്ലി, കെ എല്‍ രാഹുല്‍, തുടങ്ങി നിരവധി ക്രിക്കറ്റ് താരങ്ങളും
ടെന്നിസ് താരം സാനിയ മിര്‍സയും അഭിനന്ദനം അറിയിച്ചു.

സ്‌പാനിഷ്‌ താരം സാവി ഹെര്‍ണാണ്ടസ്‌ കോവിഡ്‌ മുക്തനായി

ദോഹ: ബാഴ്‌സലോണ ഇതിഹാസ താരവും ഖത്തര്‍ ക്ലബ്ബ്‌ അല്‍ സാദിന്റെ പരിശീലകനായ സാവി ഹെര്‍ണാണ്ടസ്‌ കോവിഡ്‌
മുക്തനായി. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ സാവി തന്നെയാണ്‌ രോഗം ഭേദമായതായി അറിയിച്ചത്‌.

രോഗ വിവരം അറിഞ്ഞ്‌ സന്ദേശമയച്ചവര്‍ക്ക്‌ നന്ദി അറിയിക്കുന്നതായും സാവി കുറിച്ചു. വീട്ടില്‍ തിരിച്ചെത്തിയെന്നും ഇപ്പോള്‍ കുടുംബത്തോടൊപ്പമാണ്‌ താനെന്നും താരം വ്യക്തമാക്കി.

ബാഴ്‌സലോണയില്‍ നിന്നും വിരമിച്ചശേഷം ഖത്തര്‍ ക്ലബ്ബ്‌ അല്‍ സാദിന്റെ കളിക്കാരനായിരുന്ന സാവി അതേ ടീമിനെ പരിശീലിപ്പിച്ചു വരികയായിരുന്നു. കോവിഡിന്‌ ശേഷം നിര്‍ത്തിവെച്ച ഫുട്‌ബോള്‍ സീസണ്‍ ശനിയാഴ്‌ച പുനരാരംഭിക്കാനിരിക്കെയാണ്‌ സാവിക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ച
‌.


ഐപിഎല്‍; കാണികളെ സ്‌റ്റേഡിയത്തില്‍ പ്രവേശിപ്പിക്കില്ലെന്ന്‌ ബിസിസിഐ


മുംബൈ: കൊവിഡ്‌ മഹാമാരിയുടെ പശ്ചാത്തലത്തില്‍ യുഎഇയില്‍ നടക്കാനാരിക്കുന്ന ഐപിഎല്ലിന്റെ 13ാം സീസണ്‍ കര്‍ശന നിയന്ത്രണങ്ങളോടെ ആയിരിക്കുമെന്ന്‌ ബിസിസിഐ. ഫ്രാഞ്ചൈസികള്‍ക്കുള്ള സ്റ്റാന്‍ഡേര്‍ഡ്‌ ഓപ്പറേറ്റിങ്‌ പ്രൊസീജ്യറിലെ (എസ്‌ഒപി) പെരുമാറ്റ ചട്ടങ്ങള്‍ എന്തൊക്കെയായിരിക്കണമെന്ന്‌ ബിസിസിഐ തയ്യാറാക്കിക്കഴിഞ്ഞു.

ടൂര്‍ണമെന്റിന്റെ തുടക്കത്തിലെങ്കിലും കാണികളെ സറ്റേഡിയത്തില്‍ പ്രവേശിപ്പിക്കില്ല, കളി പറയുന്ന കമന്റേറ്റര്‍മാര്‍ സ്റ്റുഡിയോയില്‍ ആറടി അകലം പാലിച്ച്‌ ഇരിക്കണം, ഡഗൗട്ടില്‍ കൂടുതല്‍ പേര്‍ ഒരുമിച്ച്‌ നില്‍ക്കാന്‍ അനുവദിക്കില്ല, ഡ്രസിങ്‌ റൂമില്‍ 15 താരങ്ങളില്‍ കൂടുതല്‍ പേരെ അനുവദിക്കില്ല, സാമൂഹിക അകലം പാലിച്ചായിരിക്കണം മത്സരശേഷമുള്ള അവാര്‍ഡ്‌ ദാന ചടങ്ങുകള്‍, എല്ലാ താരങ്ങളെയും രണ്ടാഴ്‌ചയ്‌ക്കിടെ നാലു തവണ കൊവിഡ്‌ ടെസ്റ്റിനു വിധേയരാക്കും എന്നിവയടക്കം നിരവധി കാര്യങ്ങള്‍ പെരുമാറ്റച്ചട്ടത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌.
എല്ലാവര്‍ക്കും ബാധകം ഐപിഎല്ലില്‍ കളിക്കുന്ന താരങ്ങള്‍ മാത്രമല്ല അവരുടെ ഭാര്യമാര്‍ക്കും കാമുകിമാര്‍ക്കും ഫ്രാഞ്ചൈസി ഉടമകള്‍ക്കുമെല്ലാം പെരുമാറ്റച്ചട്ടം ബാധകമാണെന്നു ബിസിസിഐ ഒഫീഷ്യല്‍ പറഞ്ഞു. സുരക്ഷിത വലയത്തിലേക്കു കടന്നുകഴിഞ്ഞാല്‍ പിന്നീട്‌ അതില്‍ നിന്നും ആര്‍ക്കും പുറത്തു കടക്കാനും അകത്തേക്കു പ്രവേശിക്കാനും സാധിക്കില്ലെന്നു ബിസിസിഐ ഒഫീഷ്യല്‍ വ്യക്തമാക്കി. താരങ്ങള്‍ കുടുംബാംഗങ്ങളെയും കാമുകിമാരെയുമെല്ലാം തങ്ങള്‍ക്കൊപ്പം കൂട്ടുന്ന കാര്യത്തില്‍ ബിസിസിഐ തീരുമാനമെടുത്തിട്ടില്ല.

അതേസമയം, പെരുമാറ്റച്ചട്ടം എല്ലാവര്‍ക്കും ഒരുപോലെ ബാധകമാണ്‌. ടീമിന്റെ ബസ്‌ െ്രെഡവര്‍മാര്‍ പോലും ഇതില്‍പ്പെടുന്നവരാണ്‌. അടുത്തയാഴ്‌ച ചേരുന്ന യോഗത്തിനു ശേഷം എസ്‌ഒപി ഫ്രാഞ്ചൈസികള്‍ക്കു കൈമാറും. പെരുമാറ്റച്ചട്ടത്തിലെ ഏതെങ്കിലും നിബന്ധനയെക്കുറിച്ച്‌ പരാതിയുണ്ടെങ്കില്‍ ഫ്രാഞ്ചൈസികള്‍ക്കു അത്‌ തങ്ങളെ അറിയിക്കാം. അതേക്കുറിച്ച്‌ ചര്‍ച്ച ചെയ്യുമെന്നും ഒഫീഷ്യല്‍ കൂട്ടിച്ചേര്‍ത്തു.

കൊവിഡ്‌ ടെസ്റ്റുകള്‍ പെരുമാറ്റച്ചട്ടമനുസരിച്ച്‌ ടൂര്‍ണമെന്റിനു മുമ്‌ബ്‌ രണ്ടാഴ്‌ചയ്‌ക്കിടെ നാലു തവണ ഓരോ താരവും കൊവിഡ്‌ ടെസ്റ്റിനു വിധേയരാവും. ഇവയില്‍ രണ്ടു ടെസ്റ്റുകള്‍ യുഎഇയിലേക്കു തിരിക്കും മുമ്‌ബ്‌ ഇന്ത്യയില്‍ വച്ചായിരിക്കും. അടുത്ത രണ്ടു ടെസ്റ്റുകള്‍ യുഎഇയില്‍ ക്വാറന്റീനിയില്‍ കഴിയുന്ന സമയത്തായിരിക്കും.