സതാംപ്‌റ്റണ്‍: അയര്‍ലന്‍ഡിനെതിരായ ഒന്നാം ഏകദിനത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട്
അയര്‍ലന്‍ഡിനെ ബാറ്റിങ്ങിനയച്ചു. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്‌ബര
സതാംപ്‌റ്റണില്‍ത്തന്നെയാവും നടക്കുക. സതാംപ്‌റ്റണിലെ മൈതാനം ശുചീകരിച്ച് കോവിഡ്
വൈറസ് ഇല്ലെന്ന് ഉറപ്പാക്കിയിട്ടുണ്ട്. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ്
പരമ്‌ബരയിലെ താരങ്ങള്‍ക്കെല്ലാം വിശ്രമം അനുവദിച്ചാണ് ഇംഗ്ലണ്ട് അയര്‍ലന്‍ഡ്
പരമ്‌ബരയ്‌ക്കുള്ള ടീമിനെ പ്രഖ്യാപിച്ചത്. 2023ല്‍ ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന
ഏകദിന ലോകകപ്പിന് യോഗ്യത നേടാനുള്ള ഏകദിന സൂപ്പര്‍ ലീഗിന്റെ ഉദ്‌ഘാടന
മത്സരംകൂടിയാണിത്. നിലവിലെ ജേതാക്കളായ ഇംഗ്ലണ്ടിന് നേരിട്ട് ലോകകപ്പ് യോഗ്യത
ലഭിക്കുമെങ്കിലും ലോകകപ്പ് യോഗ്യത നേടാന്‍ അയര്‍ലന്‍ഡിന് നന്നായി
വിയര്‍പ്പൊഴുക്കേണ്ടി വരും.
അഞ്ച് ടീമുകളുമായുള്ള പോരാട്ടത്തിനൊടുവില്‍ മാത്രമെ
അയര്‍ലന്‍ഡിന് ലോകകപ്പ് യോഗ്യത നേടിയെടുക്കാനാവൂ. 2011 ലോകകപ്പില്‍ ഇംഗ്ലണ്ടിനെ
ഞെട്ടിച്ച് അയര്‍ലന്‍ഡിന്റെ വീര്യം ചോര്‍ന്നുപോയിട്ടില്ലെന്ന് തെളിയിക്കാന്‍ വലിയ
കടമ്‌ബ തന്നെ അയര്‍ലന്‍ഡ് കടക്കേണ്ടി വരും. ഇയാന്‍ മോര്‍ഗന്‍ ഇംഗ്ലണ്ട്
ക്യാപ്‌റ്റനായിത്തന്നെ ഇറങ്ങുമ്‌ബോള്‍ വൈസ് ക്യാപ്‌റ്റനായി മോയിന്‍ അലിയും
ടീമിലുണ്ട്. യുവതാരങ്ങള്‍ക്ക് കൂടുതല്‍ അവസരം നല്‍കിയാണ് ഇംഗ്ലണ്ട് ടീമിനെ
പ്രഖ്യാപിച്ചത്. വെസ്റ്റ് ഇന്‍ഡീസ് ടെസ്റ്റില്‍ കളിച്ച ബെന്‍ സ്‌റ്റോക്‌സ്, ജോ
റൂട്ട്, ജോസ് ബട്‌ലര്‍, ക്രിസ് വോക്‌സ് തുടങ്ങിയവര്‍ക്കെല്ലാം വിശ്രമം
അനുവദിച്ചു. അടുത്ത മാസം പാകിസ്‌താനുമായുള്ള പരമ്‌ബര നടക്കാനുള്ളതിനാലാണ് സൂപ്പര്‍
താരങ്ങള്‍ക്ക് വിശ്രമം നല്‍കിയിരിക്കുന്നത്. ജേസണ്‍ റോയി, ജോണി ബെയര്‍സ്‌റ്റോ,
ജെയിംസ് വിന്‍സി, സാം ബില്ലിങ് തുടങ്ങിയ സൂപ്പര്‍ താരങ്ങളെല്ലാം ഇംഗ്ലണ്ട്
നിരയിലുണ്ട്.
ഇംഗ്ലണ്ട് ടീം ഇയാന്‍ മോര്‍ഗന്‍ (ക്യാപ്‌റ്റന്‍) ജോണി
ബെയര്‍സ്‌റ്റോ (വിക്കറ്റ് കീപ്പര്‍), ജേസന്‍ റോയ്, ജെയിംസ് വിന്‍സ്, ടോം
ബാന്റണ്‍, സാം ബില്ലിങ്‌സ്, ആദില്‍ റഷീദ്, മൊയീന്‍ അലി, ജോ ഡെന്‍ലി, ടോം കറന്‍,
ലിയാം ഡോസന്‍, ഡേവിഡ് വില്ലി, റീസ് ടോപ്ലേ, സാഖിബ്
മഹ്മൂദ.
സന്ദര്‍ശകരായെത്തുന്ന അയര്‍ലന്‍ഡിന് ഇംഗ്ലീഷ് നിര കടുത്ത
വെല്ലുവിളി ഉയര്‍ത്തുമെന്നുറപ്പാണ്. ഇതുവരെ ഒമ്‌ബത് മത്സരങ്ങളില്‍ ഇരു ടീമും
നേര്‍ക്കുനേര്‍ വന്നിട്ടുണ്ട്. ഇതില്‍ എട്ട് തവണയും ഇംഗ്ലണ്ട് വിജയിച്ചപ്പോള്‍
ഒരു തവണ മാത്രമാണ് അയര്‍ലന്‍ഡിന് വിജയിക്കാനായത്. ഒരു മത്സരം ഫലം കാണാതെ പോയി.
നിലവില്‍ മഴഭീഷണിയില്ലാത്തത് മത്സരത്തിന് അനുകൂല ഘടകമാണ്.
അയര്‍ലന്‍ഡ്
ടീം ആന്‍ഡ്രൂ ബാല്‍ബിര്‍നീ (ക്യാപ്‌റ്റന്‍), ലോര്‍കന്‍ ടക്കര്‍ (വിക്കറ്റ്
കീപ്പര്‍) വില്ല്യം പോര്‍ട്ടര്‍ഫീല്‍ഡ്, ഹാരി ടെക്ടര്‍, പോള്‍ സ്റ്റിര്‍ലിങ്,
ഗാരെത് ഡെലനി, കെവിന്‍ ഒ ബ്രിയെന്‍, സിമി സിങ്, കര്‍ട്ടിസ് കാംഫെര്‍, ആന്‍ഡി
മക്‌െ്രെബന്‍, ജോഷുവ ലിറ്റില്‍, റോയ്‌ഡ് റാങ്കിന്‍, ക്രെയിഗ് യങ്, ബാരി
മക്കാര്‍ത്തി
No comments:
Post a Comment