കൊച്ചി
ഐഡിബിഐ ഫെഡറല്‍ ലൈഫ് ഇന്‍ഷുറന്‍സ് സ്‌പൈസ് കോസ്‌റ്റ്
മാരത്തണ്‍ ഈ വര്‍ഷം നവംബര്‍ 13നു നടക്കും. രജിസ്‌ട്രേഷന്‍ ആരംഭിച്ചു . ലോകത്തിലെ
പ്രശസ്‌ത മാരത്തണ്‍ മത്സരങ്ങളായ ബോസ്‌റ്റണ്‍,ലണ്ടന്‍ എന്നിവടങ്ങളില്‍
പങ്കെടുക്കാനുള്ള സര്‍ട്ടിഫിക്കേഷന്‍ സ്‌പൈസ് മാരത്തണില്‍ നിന്നുള്ള
ജേതാക്കള്‍ക്ക് ലഭിക്കും. സപൈസ്‌കോസ്‌റ്റ്‌മാരത്തണ്‍ഡോട്ട്‌കോമില്‍ രജിസ്‌ട്രേഷന്‍
ലഭ്യമാണ്. രജിസ്‌ട്രേഷന്‍ നടപടികള്‍ക്ക് അശ്വിനി നച്ചപ്പ, ഐഡിബിഐ ഫെഡറല്‍ സിഎംഎ
കാര്‍ത്തിക് രാമന്‍, റേസ് ഡയറക്ടര്‍ രമേശ് കാഞ്ഞലിമഠം എന്നിവര്‍ ചേര്‍ന്ന
തുടക്കം കുറിച്ചു. കഴിഞ്ഞവര്‍ഷം 2300 പേരാണ് പങ്കെടുത്തത്. മുന്‍
വര്‍ഷങ്ങളിലെപ്പോലെ വില്ലിംഗ്‌ടണ് ഐലന്റില്‍ നിന്നും മാരത്തണ്‍ ആരംഭിക്കും.
തോപ്പുംപടി വഴി പള്ളുരുത്തി, ഇടക്കൊച്ചി വഴി ചെല്ലാനത്തും തുടര്‍ന്ന് അവിടെ
നിന്ന് ഫോര്‍ട്ട്‌കൊച്ചി , മട്ടാഞ്ചേരി വഴി ഐലന്റില്‍ സമാപിക്കും42.2 കിലോമീറ്റര്‍
ഫുള്‍ മാരത്തണിനു പുറമെ 21.1 കിലോമീറ്റര്‍ ഹാഫ് മാരത്തണ്‍, 5 കിലോമീറ്റര്‍ ഫാമിലി
റണ്‍, 21.1 കിലോമീറ്റര്‍ കോര്‍പ്പറേറ്റ് റിലേ എന്നിങ്ങനെ നാല് വിഭാഗങ്ങളിലായാണ്
മത്സരങ്ങള്‍ നടക്കുന്നത്. 950 രൂപ, 850 , 500 രൂപ എന്നിങ്ങനെയാണ് അദ്യ മൂന്ന്
വിഭാഗങ്ങല്‍ക്കുള്ള രജിസ്‌ട്രേഷന്‍ ഫീസ്. ഫുള്‍ മാരത്തണ്‍ വെളുപ്പിന് നാല്
മണിക്കും ഹാഫ് മാരത്തണ്‍ അഞ്ച് മണിക്‌ും ഫാമിലി റണ്‍ ഏഴ് മണിക്കും ആരംഭിക്കും.
നാല് വിഭാഗങ്ങളിലായി 30 വിജയികള്‍ക്ക് ഐഡിബിഐ ഫെഡറല്‍ ലൈഫ് ഇന്‍ഷുറന്‍സ്
സമ്മാനം നല്‍കും. ഓരോ വിഭാഗത്തിലും ജേതാക്കളാകുന്ന ആദ്യ മൂന്നു പേര്‍ക്ക്
മെഡലുകള്‍ സമ്മാനിക്കും.
No comments:
Post a Comment