കൊച്ചി
കേരളത്തില്‍ ആദ്യമായി ലോക
കിക്ക് ബോക്‌സിങ്ങ് അസോസിയേഷന്റെ അംഗീകരത്തോട സംഘടിപ്പിക്കുന്ന ദേശീയ മത്സരത്തിനു
കൊച്ചി വേദിയാകും.
കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ ഈ മാസം
22,23,24,25 തീയതികളിലായിട്ടായിരിക്കും മത്സരം. രാവിലെ 9 മുതല്‍ വൈകിട്ട് 10വരെ
മത്സരങ്ങള്‍ നീണ്ടു നില്‍ക്കും.ജൂനിയര്‍,സീനിയര്‍,പുരുഷ, വനിതാ
കാറ്റഗറികളിലായിട്ടായിരിക്കും മത്സരം. ഫ്‌ളഡ്‌ലൈറ്റില്‍ നടക്കുന്ന മത്സരത്തിന്റെ
തല്‍സമയ ടെലിവിഷന്‍ സംപ്രേഷവും ഉണ്ടാകും
ഇന്ത്യയടക്കം 140 രാജ്യങ്ങളില്‍
പ്രചാരത്തിലുള്ള കിക്ക് ബോക്‌സിങ്ങിനു കേരളത്തില്‍ അത്രയേറെ പ്രചാരം
ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് ഈ ആയോധനകലയെ പരിചയപ്പെടുത്തുക എന്ന
ലക്ഷ്യവുമായി ദേശീയ കിക്ക് ബോക്‌സിങ്ങ് ചാമ്പ്യന്‌ഷിപ്പിനു കൊച്ചിയെ
തെരഞ്ഞെടുത്തതെന്ന് സംഘാടകര്‍ അറിയിച്ചു.
ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് കിക്ക്
ബോക്‌സിങ്ങ് ഓര്‍ഗനൈസേഷന്റെയും കേരനാട് അസോസിയേ,ന്‍ ഓഫ് കിക്ക് ബോക്‌സിങ്ങ്
ഓര്‍ഗനൈസേഷന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ നടത്തുന്ന ചാമ്പ്യന്‍ഷിപ്പില്‍ അസം
റൈഫിള്‍സ് ഉള്‍പ്പെടെയുള്ള ഡിഫന്‍സ് ടീമുകളാണ് ചാമ്പ്യന്‍ഷിപ്പിലെ കരുത്തര്‍.
ഏകദേശം 1500ഓളം താരങ്ങള്‍ പങ്കെടുക്കും.
സെമി കോണ്ടാക്ട്, ലൈറ്റ് കോണ്ടാക്ട്,
ഫുള്‍ കോണ്ടാക്ട്, ലോ കിക്ക്, കെ.ഐ. റൂള്‍സ്, മ്യുസിക്കല്‍ ഫോം, എയ്‌റോ കിക്ക്
ബോക്‌സിങ്ങ് എന്നീ ഏഴിനങ്ങളിലായിട്ടാണ് മത്സരങ്ങള്‍. ഒരു വേദിയില്‍ എഴ്
വ്യത്യസ്ഥ മത്സര വിഭാഗങ്ങള്‍ ഉള്ള ലോകത്തിലെ ഏക ആയോധന കലയാണ് കിക്ക്
ബോക്‌സിങ്ങ്.
ചാമ്പ്യന്‍ ഓഫ് ചാമ്പ്യന്‍ ബെല്‍റ്റ് ആദ്യമായി ഈ
ചാമ്പ്യന്‍ഷിപ്പില്‍ നല്‍കും. മത്സര ദിവസങ്ങളില്‍ സ്റ്റേഡിയത്തില്‍ എത്തുന്ന എല്ലാ
സ്‌ത്രീകള്‍ക്കും സൗജന്യ സെല്‍ഫ് ഡിഫിന്‍സ് പരിശീലനം നല്‍കും
No comments:
Post a Comment