മൂവാറ്റുപുഴ: കേരള ഫുട്ബോള്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍
മൂവാറ്റുപുഴ ഫുട്ബോള്‍ ക്ലബ് സംഘടിപ്പിച്ച മൂന്നാമത് കേരള പ്രീമിയര്‍ ലീഗ്
ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ നിലവിലുള്ള ചാമ്പ്യന്മാരായ എസ്.ബി.ടി കിരീടം
നിലനിര്‍ത്തി.
കഴിഞ്ഞ ദിവസം നടന്ന ഫൈനലില്‍ എസ്.ബി.ടി ഏക ഗോളിന് സെന്‍ട്രല്‍
എക്സൈസ് ,കൊച്ചിയെ പരാജയപ്പെടുത്തി. എസ്.ബി.ടിയുടെ വിജയ ഗോള്‍ ആദ്യ പകുതിയുടെ
ഇന്ചുറി ടൈമിന്റെ രണ്ടാം മിനിറ്റില്‍ മുന്‍ സന്തോഷ് ട്രോഫി താരം ഉസ്മാന്
വലയില്‍ എത്തിച്ചു.
ആദ്യ പകുതിയില്‍ ഇരുടീമുകളും ഒപ്പത്തിനൊപ്പം നിന്നു. രണ്ടാം
പകുതിയില്‍ സെന്‍ട്രല്‍ എക്സൈസിനായിരുന്നു മുന്‍തൂക്കം.. മൂന്നൂ സുവര്‍ണാവസരങ്ങളും
സെന്‍ട്രല്‍ എക്സൈസിനു വീണുകിട്ടി. എന്നാല്‍ ഗോളാക്കി മാറ്റുവാന്‍ സെന്‍ട്രല്‍
എക്സൈസിനു കഴിയാതെ പോയി.
സമാപന ചടങ്ങില്‍ കേരള ഫുട്ബോള്‍ അസോസിയേഷന് ജനറല്‍
സെക്രട്ടറി പി.അനില്‍കുമാര്‍ ,സിനിമാ താരം നീരജ് മാധവ്, സംവിധായകന് ഗിരീഷ്,
മുന്‍ നഗരസഭാ ചെയര്മാന് എം.എ. സഹീര്‍,ക്ലബ് രക്ഷാധികാരി ഡീന്‍ കുര്യാക്കോസ്,
ക്ലബ് പ്രസിഡന്റ് എല്‍ദോ ബാബു വട്ടേക്കാവില് ,എന്നിവര്‍ പങ്കെടുത്തു.
No comments:
Post a Comment