റെഡ്‌ബുള്‍ കാമ്പസ് ക്രിക്കറ്റ് 2016 : തേവര എസ്‌എച്ച്
കോളേജ്‌ജേതാക്കള്‍
കൊച്ചി: റെഡ്‌ബുള്‍ കാമ്പസ് ക്രിക്കറ്റ് 2016-
ന്റെദക്ഷിണ മേഖലാഫൈനല്‍സില്‍തേവരസേക്രഡ്‌ഹാര്‍ട്ട് കോളേജ്‌ജേതാക്കളായി. ആദ്യം
ബാറ്റ്‌ചെയ്‌ത് 20 ഓവറില്‍ 143 റണ്‍സ് നേടിയ ചെന്നൈ
എസ്‌ആര്‍എംയൂണിവേഴ്‌സിറ്റിയെപരാജയപ്പെടുത്തിയാണ്
എസ്‌എച്ച്‌കോളേജ്‌ദേശീയഫൈനല്‍സില്‍ കളിക്കാന്‍ അര്‍ഹത നേടിയത്. 23 ബോളില്‍ 66
റണ്‍സ് നേടിയ എസ്‌എച്ചിന്റെഎന്‍.അര്‍ജുന്‍ ആണ് മാന്‍ ഓഫ് ദ
മാച്ച്.
കൊച്ചിയില്‍ നിന്ന് സേക്രഡ്‌ഹാര്‍ട്ട് കോളേജുംഹൈദരാബാദില്‍
നിന്നുള്ള ഭവന്‍സ് ഡിഗ്രികോളേജുമാണ്‌ദക്ഷിണ മേഖലയില്‍
നിന്നുംദേശീയഫൈനലിലേയ്‌ക്കെത്തിയ രണ്ടു ടീമുകള്‍. ദേശീയജേതാക്കള്‍ റെഡ്‌ബുള്‍
കാമ്പസ് ക്രിക്കറ്റ്‌വേള്‍ഡ്‌സീരീസ് ചാമ്പ്യന്‍ഷിപ്പ് 2016- ല്‍ ഇന്ത്യയെ
പ്രതിനിധികരിക്കും.
സുസുക്കി മോട്ടോര്‍സൈക്കിള്‍
ഇന്ത്യയുമായിചേര്‍ന്നാണ്‌റെഡ്‌ബുള്‍ ഈ വര്‍ഷം കാമ്പസ് ക്രിക്കറ്റ്‌ടൂര്‍ണമെന്റ്
സംഘടിപ്പിക്കുന്നത്. സോണല്‍ തലത്തില്‍ നിന്നും നാഷണല്‍ തലത്തില്‍ നിന്നുമുള്ള
മികച്ച ഏഴ് കളിക്കാര്‍ക്ക് സുസുക്കി ജിക്‌സര്‍ മോട്ടോര്‍സൈക്കിളുകളും
ലഭിക്കും.
No comments:
Post a Comment