ഇന്ത്യയുമായി പരമ്‌ബര കളിക്കാന്‍ തയ്യാറാണെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് മേധാവി ഇഹ്‌സാന്‍ മാനി. എന്നാല്‍ ഇതിന് വേണ്ടി ഇന്ത്യയുടെ പിറകെ നടക്കാന്‍ പാകിസ്ഥാന്‍ തയ്യാറല്ലെന്നും പാകിസ്ഥാന്‍ ക്രിക്കറ്റ് മേധാവി പറഞ്ഞു.
പരമ്‌ബര കളിക്കണമോ വേണ്ടയോ എന്ന്
തീരുമാനിക്കേണ്ടത് ബി.സി.സി.ഐ ആണെന്നും ഇഹ്‌സാന്‍ മാനി പറഞ്ഞു.
2013ന് ശേഷം
ഇരു രാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ കാരണങ്ങളാല്‍ ഇന്ത്യയും പാകിസ്ഥാനും പരസ്‌പരം
പരമ്‌ബരക്കള്‍ കളിക്കാരില്ല. അതെ സമയം ഐ.സി.സി നടത്തുന്ന ടൂര്‍ണമെന്റുകളില്‍
ഇന്ത്യയും പാകിസ്ഥാനും പരസ്‌പരം കളിക്കാറുണ്ട്. കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടില്‍ നടന്ന
ലോകകപ്പില്‍ ഇരു ടീമുകളും പരസ്‌പരം ഏറ്റുമുട്ടിയിരുന്നു. അന്ന് ഇന്ത്യ89റണ്‍സിന്
പാകിസ്ഥാനെ തോല്‍പ്പിക്കുകയും ചെയ്‌തിരുന്നു. 200708 സീസണ് ശേഷം ഇരു രാജ്യങ്ങളും
തമ്മില്‍ ടെസ്റ്റ് മത്സരവും നടന്നിട്ടില്ല.
No comments:
Post a Comment