കൊച്ചി: ഡെല്‍ഹിയിലെ പബ്ലിഷിംഗ് ഹൗസിലെ അസിസ്റ്റന്റ് എഡിറ്റര്‍
ചരിത്രമെഴുതി. പക്ഷെ മാരത്തണില്‍ ആണെന്ന് മാത്രം. സ്‌പൈസ് കോസ്റ്റ് ഹാഫ്
മാരത്തണില്‍ ജേതാവായപ്പോള്‍ തൊടുപുഴ സ്വദേശി ജൂബി ജോര്‍ജിന് സ്വപ്‌ന സാഫല്യം
കൂടിയായി.
അസിസ്റ്റന്റ് എഡിറ്റര്‍ ജോലിക്കൊപ്പം മാരത്തണ്‍ പരശീലനത്തിലും
വിട്ടു വീഴ്‌ചയില്ലാത്ത നിലപാടാണ് ജൂബിക്ക്. രണ്ടു വര്‍ഷമായി മത്സരത്തിനായി
ഒരുക്കത്തിലുമാണ്. ഡല്‍ ഹി റണ്ണേര്‍സ് ഗ്രൂപ്പില്‍ (ഡി ആര്‍ ജി). ആണ് പരിശീലനം.
ഡല്‍ ഹി മാരത്തണില്‍ പങ്കെടുത്ത ജൂബി ബംഗളൂര്‍ ഹാഫ് മാരത്തണില്‍ മൂന്നാമതെത്തി.
ഏറെ നാളായി ഒരു ചാമ്പ്യന്‍ പട്ടത്തിന് കൊതിച്ചിരുന്ന ജൂബി സ്‌പൈസ്
കോസ്റ്റ് മാരത്തണിന് കൊച്ചിയിലെത്തുന്നത് സഫലമാകുമെന്ന് ഉറപ്പില്ലാത്ത ആ
സ്വപ്‌നവുമായാണ്. കൊച്ചിയിലെ ഹാഫ് മാരത്തണ്‍ ചാമ്പ്യന്‍ പട്ടം ഈ ദിശയില്‍ തന്നെ
ഏറെ മുന്നോട്ടുകൊണ്ടുപോകാമെന്ന ഉറച്ച വിശ്വാസത്തിലാണ് ജൂബി.
തൊടുപുഴ
ഇളയിടത്ത് ഇ വി ജോര്‍ജിന്റേയും റൊസാലിയയുടേയും അഞ്ച് മക്കളില്‍ ഏക പെണ്‍ തരിയാണ്
37 കാരിയായ ജൂബി. സേ്‌പോര്‍ട്‌സ് പശ്ചത്തലം വേണ്ടുവോളമുണ്ട് ഈ കുടുംബത്തിന്.
പിതാവ് ജോര്‍ജ് ബാസ്‌കറ്റ് ബാള്‍ വോളി ബാള്‍ രംഗത്ത് സജീവമായിരുന്നു.
സഹോദരന്മാരായ ജോബിന്‍, ജെറിന്‍, ജേക്കബ്, ജോസഫ് എന്നിവര്‍ക്ക് അഡ്വഞ്ചര്‍
സ്‌പോര്‍ട്‌സില്‍ കടുത്ത ഭ്രമമുണ്ട്. തൊടുപുഴ ഡിപോള്‍ സ്‌കൂളില്‍ പഠിക്കുമ്പോള്‍
ജൂബിക്ക് ഏറ്റവും ഇഷ്ടപ്പെട്ടാ ഹോബിയായി മാറിയ സ്‌പോര്‍ട്‌സ്. ആ ഹോബിയാണിപ്പോള്‍
മാര്‍ത്തണ്‍ കിരീടത്തിലേക്ക് ജൂബിയെ ആനയിച്ചത്.
മാരത്തണ്‍ രംഗത്ത്
മലയാളി വനിതാ സാന്നിധ്യം തുലോം വിരളമാണെന്നിരിക്കെ ജൂബിയുടെ നേട്ടത്തിന്
പ്രാധാന്യമേറെ. ഡല്‍ ഹിയില്‍ പോലും വനിതകളെയാരും മാരത്തണ്‍ രംഗത്ത്
കണ്ടിട്ടില്ലെന്ന് ജൂബിയുടെ തന്നെ അനുഭവ സാക്ഷ്യം.
No comments:
Post a Comment