Thursday, October 20, 2016

അണ്ടര്‍ 17 ലോകകപ്പ്‌ വേദി കൊച്ചിയില്‍




കൊച്ചി
അടുത്ത വര്‍ഷം നടക്കുന്ന അണ്ടര്‍ -17 ലോകകപ്പ്‌ മത്സരത്തിന്റെ വേദിയായി കൊച്ചിയെ തെരഞ്ഞെടുത്തു.
കൊച്ചി ജവഹര്‍ലാല്‍ നെഹ്‌്‌റു സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ ടൂര്‍ണമെന്റ്‌ ഡയറക്ടര്‍ ഹാവിയര്‍ സെപ്പിയാണ്‌ ഫിഫയുടെ അംഗീകാരം ലഭിച്ചതായി ഔദ്യോഗികമായി പ്രഖ്യാപിച്ചത്‌. രാജ്യത്ത ആറ്‌ വേദികളിലായിട്ടാണ്‌ ചാമ്പ്യന്‍ഷിപ്പ്‌. ഇതില്‍ കൊച്ചിയുടെ കാര്യത്തിലാണ്‌ ആദ്യ തീരമാനം ഉണ്ടായിരിക്കുന്നത്‌. മറ്റുവേദികളുടെ കാര്യത്തിലുള്ള തീരുമാനം കൂടുതല്‍ പരിശോധനയ്‌ക്കു ശേഷം മാത്രമെ ഉണ്ടാകുയുളളു.
കൊച്ചിയില്‍ എത്തിയ 29 അംഗ ഉന്നത തല ഫിഫ സംഘം പ്രധാന വേദിയായ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിനു പുറമെ മറ്റു പരിശീലന വേദികളും പരിശോധിച്ചു.തുടര്‍ന്നു ഫിഫയുടെ വിദഗ്‌ദരും സംഘാടക സമിതി ഭാരവാഹികളും തമ്മില്‍ ചര്‍ച്ചകള്‍ നടത്തി.
വേദിയുടെ പുരോഗമന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ ഹാവിയര്‍ സെപ്പി ഇനിയും നിരവധി കാര്യങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ടെന്നും സൂചിപ്പിച്ചു. ഫിഫ ഇക്കാര്യം ശ്രദ്ധോടെ ഉറ്റുനോക്കുകയാണന്നും സംസ്ഥാന സര്‍ക്കാരുമായി ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആദ്യ ഘട്ടത്തില്‍ കൊച്ചിക്കു പുറമെ ന്യൂഡല്‍ഹി, ചെന്നൈ, മുംബൈ, മര്‍ഗാവ്‌, ബാംഗ്ലൂര്‌, കൊല്‍ക്കത്ത, ഗുവാഹാട്ടി, നവി മുംബൈ എന്നിവയാണ്‌ വേദിയാകുവാന്‍ വേണ്ടി രംഗത്തുണ്ടായിരുന്നത്‌. ഇതില്‍ നിന്നും ആറ്‌ വേദികളെയാണ്‌ തെരഞ്ഞെടുക്കുന്നത്‌. സ്റ്റാന്‍ഡ്‌ ബൈ ആയി അഹമ്മദാബാദ്‌, പൂനെ, ചെന്നൈ, തിരുവനന്തപുരം എന്നിവയേയും നിശ്ചയിച്ചിട്ടുണ്ട്‌
ഏഷ്യ, ആഫ്രിക്ക, കോണ്‍കാകാഫ്‌, ഓഷ്യാനിയ, യൂറോപ്പ്‌ എന്നീ മേഖലകളില്‍ നിന്നാണ്‌ ടീമുകള്‍ ആതിഥേയരായ ഇന്ത്യ ഉള്‍പ്പടെ 24 ടീമുകളാണ്‌ മാറ്റുരക്കുക ഇന്ത്യയ്‌ക്കു പുറമെ സൗത്ത്‌ ആഫ്രിക്ക, ഇറാന്‍, ഇറാഖ്‌, ജപ്പാന്‍, ഉത്തര കൊറിയ എന്നീ ടീമുകള്‍ ഇതിനകം യോഗ്യത നേടി.
പ്രോജക്ട്‌ ഡയറക്ടര്‍ ജോയി ഭട്ടാചാര്യ,എല്‍ഒസി ടൂര്‍ണമെന്റ്‌ ഡയറക്ടര്‍ ഹാവിയര്‍ സെപ്പി, അണ്ടര്‍ 19 ലോക കപ്പിന്റെ പ്രോജക്ട്‌ ലീഡര്‍ ട്രേസി ലൂ, കേരളസര്‍ക്കാരിന്റെ നോഡല്‍ ഓഫീസര്‍ എ.പി.എം.മുഹമ്മദ്‌ ഹനീഷ്‌,കെ.എഫ്‌.എ പ്രസിഡന്റ്‌ കെ.എം.ഐ.മേത്തര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
കൊച്ചിയുടെ വേദി ഫിഫ അംഗീകരിച്ചതായും എന്നാല്‍ ഇത്‌ ഒരു ബ്ലാങ്ക്‌ ചെക്ക്‌ അല്ലെന്നും ഹാവിയര്‍ സെപ്പി പറഞ്ഞു. വേദികളുടെ പുരോഗതി ഫിഫ തുടര്‍ച്ചയായി വിലയിരുത്തും.
സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണയെ പ്രോജക്ട്‌ ലീഡര്‍ ട്രേസി ലൂ പ്രത്യേകം എടുത്തു പറഞ്ഞു . ഇനിയും നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതുണ്ടെന്നും ലു ചൂണ്ടിക്കാട്ടി. അടുത്ത ഫെബ്രുവരി അവസാനത്തോടെ പരിശീലന ഗ്രൗണ്ടുകളുടെ പണികളും പൂര്‍ത്തിയാക്കുമെന്നു ഹാവിയര്‍ സെപ്പി പറഞ്ഞു.അതിനുശേഷം ഫിഫ സംഘം വീണ്ടും എത്തി പരിശോധന നടത്തും. മറ്റുവേദികളും മാര്‍ച്ച്‌ ആദ്യത്തോടെ തയ്യാറാകുമെന്നും ഹാവിയര്‍ സെപ്പി അറിയിച്ചു.
മീഡി. റൂം, പ്ലെയേഴ്‌സ്‌ റൂം, സ്റ്റേഡിയത്തിലെ ഇരിപ്പടങ്ങള്‍,വിഐപി ഏരിയ എന്നിവയുടെ പണികള്‍ക്ക്‌ ഒപ്പം സ്റ്റേഡിയത്തിനകത്തും നിരവധി പണികള്‍ ബാക്കി നില്‍ക്കുന്നുണ്ട്‌. മഹാരാജാസില്‍ സ്‌പോര്‍ട്‌സ്‌ അക്കാദമി ആരംഭിക്കുവാനും ഫിഫ തീരുമാനിച്ചിട്ടുണ്ട്‌.
അറ്റകുറ്റപ്പണികള്‍ക്കു വേണ്ടിയുള്ള ടെന്‍ഡറുകള്‍ ക്ഷണിച്ചിട്ടുണെന്നു മുഹമ്മദ്‌ ഹനീഷ്‌ പറഞ്ഞു. 90ശതമാനം ടെന്‍ഡറുകളും ലഭിച്ചു കഴിഞ്ഞു. പരിശീലന വേദികളുടെ പണികള്‍ക്കുള്ള ടെന്‍ഡറുകളാണ്‌ ഇനി സ്വീകരിക്കേണ്ടത്‌. ഫെബ്രുവരി അവസാനത്തോടെ പരിശീലന ഗ്രൗണ്ടുകളുടെ പണികള്‍ പൂര്‍ത്തിയാക്കുന്നവിധമാണ്‌ ടെന്‍ഡര്‍ നല്‍കിയിരിക്കുന്നത്‌.
ലോകകപ്പിനു മുന്‍പ്‌ ടെസ്റ്റ്‌ മത്സരങ്ങള്‍ നടത്തുവാന്‍ തല്‍ക്കാലം ആലോചനയില്ലെന്നും സെപ്പി പറഞ്ഞു. അണ്ടര്‍ 17 ലോകകപ്പിന്റെ ഭാഗ്യചിഹ്നം വമ്പിച്ച വര്‍ണശബളമായ ചടങ്ങുകളോടെ കൊച്ചിയില്‍ ആയിരിക്കും പുറത്തിറക്കുക.
ഇന്നലെ നടന്ന ചടങ്ങില്‍ അണ്ടര്‍ 17 ലോകകപ്പിന്റെ ലോഗോ പ്രകാശനം ചെയ്‌തു.
ഫോര്‍ട്ട്‌ കൊച്ചിയിലെ പരേഡ്‌ ഗ്രൗണ്ട്‌, വെളി ഗ്രൗണ്ട്‌ എന്നിവയക്കു പുറമെ മഹാരാജാസ്‌ കോളേജ്‌ ഗ്രൗണ്ട്‌, പനമ്പിള്ളി നഗര്‍ ബോയ്‌സ്‌ ഹൈസ്‌കൂള്‍ ഗ്രൗണ്ട്‌ എന്നിവടങ്ങളിലാണ്‌ പരിശീലന ഗ്രൗണ്ടുകള്‍ തയ്യാറാക്കുന്നത്‌. 

No comments:

Post a Comment