കേരള പ്രീമിയര്‍ ലീഗ് ഫുട്‌ബേള്‍
കെ.എസ്.ഇ.ബി, എസ്.ബി.ടി
സെമിഫൈനലില്‍
മൂവാറ്റുപുഴ:
ഏകപക്ഷീയമായ മൂന്നുഗോളുകള്‍ക്ക് കൊച്ചിന്‍ പോര്‍ട്ടിനെ തകര്‍ത്തുകൊണ്ട് കെ.എസ്.ഇ.ബി തിരുവനന്തപുരം മൂന്നാമത് കേരള പ്രീമിയര്‍ ലീഗ് ഫുട്‌ബോളിന്റെ ഗ്രൂപ്പ് ബി ജേതാക്കളായി സെമി ഫൈനലില്‍ പ്രവേശിച്ചു.
ഒന്നാം പകുതിയുടെ ഇന്‍ചുറി ടൈമില്‍ അലക്‌സ് നേടിയ ഗോളില്‍ കെ.എസ്.ഇ.ബി മുന്നില്‍ നിന്നിരുന്നു.
രണ്ടാം പകുതിയുടെ 59-ാം മിനിറ്റില്‍ വൈശാഖ് ലീഡ് ഉയര്‍ത്തി. 81-ാ മിനിറ്റില്‍ അലക്‌സ് തന്റെ രണ്ടാം ഗോളും ഗോള്‍ പട്ടികയും പൂര്‍ത്തിയാക്കി.
സെമി പ്രവേശനതത്തിനു ഇന്നലെ ജയിക്കേണ്ടിയിരുന്ന കെ.എസ്.ഇ.ബി.യ്‌ക്കെതിരെ കൊച്ചിന്‍ പോര്‍ട്ട് ട്രസ്‌റ്റ് ആക്രമണത്തിനു തുടക്കം കുറിച്ചു്. ഒന്നാം മിനിറ്റില്‍ ജോമോന്റെ 30 വാര അകലെ നിന്നുള്ള ഷോട്ട് കെ.എസ്.ഇ.ബി ഗോളി കുത്തിയകറ്റി രക്ഷപ്പെടുത്തി. ലിപിന്‍ ,അകാശ്, റിനോ ആന്റോ എന്നിവരിലൂടെ കൊച്ചിന്‍ പോര്‍ട്ട് ആക്രമണങ്ങള്‍ കേന്ദ്രീകരിച്ചു. മറുവശത്ത് കെ.എസ്.ഇ.ബി യുടെ ക്യാപ്‌റ്റന്‍ രാകേഷ്, ഡോണല്‍, വൈശാഖ് എന്നിവര്‍ക്കായിരുന്നു ആക്രമണത്തിന്റെ ചുമതല.. കെ.എസ്.ഇ.ബിയുടെ ആദ്യ നീക്കം വലതുവിംഗില്‍ രാകേഷിന്റെ ഫ്‌ളാഗ് കോര്‍ണറിനു സമീപത്തു നിന്നും സീറോ ആംഗിള്‍ ഷോട്ട്. ഗോളി ഗൗതം കരങ്ങളിലൊതുക്കി.
ഭാഗ്യം വീണ്ടും കൊച്ചിന്‍ പോര്‍ട്ടിനെ തുണച്ചു. ഗോള്‍ കീപ്പര്‍ പോലും ഇല്ലാതിരുന്ന ഘട്ടത്തില്‍ നന്ദന്റെ ഷോട്ട് ക്രോസ് ബാറില്‍ തട്ടി തെറിച്ചു.
ആദ്യ മിനിറ്റുകളില്‍ മുന്‍തൂക്കം കൊച്ചിന്‍ പോര്‍ട്ടിനായിരുന്നുവെങ്കിലും പിന്നീട് കെ.എസ്.ഇ.ബി മുുന്നില്‍ കയറി,വായ്‌പ എടുത്ത കളിക്കാരുമായിട്ടായിരുന്നു തുറമുഖ ടീം ഇറങ്ങിയത്. അതുകൊണ്ടു തന്നെ കാര്യമായ അധ്വാനവും തുറമുഖ ടീമില്‍ നിന്നും ഉണ്ടായില്ല.
ഒന്നാം പകുതിയുടെ ഇന്‍ചുറി സമയത്ത് ഗോള്‍ മുഖത്തു നടന്ന കൂട്ടപ്പൊരിച്ചിലിനിടെയാണ് കെ.എസ്.ഇ.ബിയുടെ ഗോള്‍.
രണ്ടാം പകുതിയിലും കെ.എസ്.ഇ.ബി ആധിപത്യം തുടര്‍ന്നു. -ാം മിനിറ്റില്‍ വലത്തെ ഫ്‌ളാഗ് കോര്‍ണറിനു സമീപത്തു നിന്നും നന്ദു ഗോള്‍ മുഖത്തേക്ക് കൊടുത്ത ത്രൂ പാസ് ഡോണല്‍ രണ്ടാം പോസ്‌റ്റിനു സമീപം നിന്ന വൈശാഖിനു കൊടുത്തു. നിസഹായനായി നിന്ന കൊച്ചിന്‍ പോര്‍ട്ട് ഗോളിയെ അനായാസം മറികടന്നു വൈശാഖ് പന്ത് നെറ്റിലാക്കി (2-0).
പാടെ നിറംമങ്ങിയ തുറമുഖ ടീമിനെതിരെ അനായാസം 81-ാം മിനിറ്റില്‍ മൂന്നാം ഗോളും നേടി.40വാര അകലെ നിന്നും അലക്‌സ് ഉയര്‍ത്തി വിട്ട ലോങ് റേഞ്ചര്‍ ്‌പോര്‍ട്ട് ഗോളി ഗൗതം മുരളീധരനെ കബളിപ്പിച്ചു കൊണ്ടു അകത്തേക്കു വളഞ്ഞു ക്രോസ് ബാറിനെ തൊട്ടു തൊട്ടില്ല എന്ന മട്ടില്‍ നെറ്റിനകത്തു കയറി (3-0).
No comments:
Post a Comment