കൊച്ചി:
മൂന്നാമത് കേരള പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് ഈ മാസം 16മുതല്‍ മെയ് ഒന്നുവരെ മൂവാറ്റുപുഴ എസ്‌തോസ് മെമ്മോറിയല്‍ മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കും. അതോടൊപ്പം തന്നെ നാലു ടീമുകള്‍ പങ്കെടുക്കുന്ന രണ്ടാമത് കേരള പ്രീമിയര്‍ വിമന്‍സ് ലീഗ് മത്സരങ്ങളും ഈ മാസം 17 മുതല്‍ 22 വരെയും ഇതേ വേദയിില്‍ നടക്കും.
പുരുഷ വിഭാഗത്തില്‍ കേരള പോലീസ് (തിരുവനന്തപുരം),കെ.എസ്.ഇ.ബി (തിരുവനന്തപുരം),എസ്. ബി.ടി (തിരുവനന്തപുരം),എഫ്.സി.കേരള (തൃശൂര്‍),കേരള ഇലവന്‍, ഏജീസ് ഓഫീസ് (തിരുവനന്തപുരം),സെന്‍ട്രല്‍ എക്‌സൈസ് (കൊച്ചി),കൊച്ചിന്‍ പോര്‍ട്ട് ട്രസ്‌റ്റ് എന്നീ എട്ടു ടീമുകളാണ് പങ്കെടുക്കുന്നത്.ഇതില്‍ സംസ്ഥാന യൂത്ത് ചാമ്പ്യന്‍ഷിപ്പില്‍ നിന്നും തെരഞ്ഞെടുത്ത കേരളത്തിനെ പ്രതിനിധീകരിച്ച ടീമാണ് പുരുഷവിഭാഗത്തില്‍ മത്സരിക്കുന്ന കേരള ഇലവന്‍
വനിതാ വിഭാഗത്തില്‍ മാര്‍ത്തോമ്മ കോളേജ് വിമന്‍സ് എഫ്.സി(തിരുവല്ല), ക്വാര്‍ട്ട്‌സ് വിമന്‍സ് എഫ്.സി(കോഴിക്കോട്), ദിനേശ് സോക്കര്‍ വിമന്‍സ് ക്ലബ് (കോട്ടയം), ആലപ്പി വിമന്‍സ് എഫ്.സി എന്നീ ടീമുകളാണ് മാറ്റുരക്കുക.
വനിതാ വിഭാഗം മത്സരങ്ങള്‍ വൈകിട്ട് അഞ്ചിനും പുരുഷ വിഭാഗം മത്സരങ്ങള്‍ രാത്രി ഏഴിനും ആരംഭിക്കും. പുരുഷ വിഭാഗം ജേതാക്കള്‍ക്ക് ഒരു ലക്ഷം രൂപയും റണ്ണേഴ്‌സ് അപ്പിനു 50,000 രൂപയും വനിതാ വിഭാഗം ജേതാക്കള്‍ക്ക്‌് 50,000 രൂപയും രണ്ടാം സ്ഥാനക്കാര്‍ക്ക് 25,000 രൂപയും പ്രൈസ് മണി ആയി നല്‍കും.
പുരുഷ വിഭാഗത്തില്‍ ടീമുകളെ രണ്ട് ഗ്രൂപ്പുകളിലായി തിരിച്ചാണ് പ്രാഥമിക റൗണ്ട്. ആദ്യ രണ്ട് സ്ഥാനക്കാര്‍ സെമിയില്‍ പ്രവേശിക്കും. സെമിഫൈനല്‍ 29,30 തീയതികളിലും ഫൈനല്‍ മെയ് ഒന്നിനും നടക്കും. വനിതാ വിഭാഗത്തില്‍ നാലു ടീമുകളും പരസ്‌പരം ഏറ്റുമുട്ടും. ഇതില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് ലഭിക്കുന്ന ടീം ചാമ്പ്യന്മാരാകും. വനിതാ വിഭാഗം മത്സരം 90 മിനിറ്റായി നിജപ്പെടുത്തിയിട്ടുണ്ട്‌്.
16നു ഗ്രൂപ്പ് എയിലെ ആദ്യ മത്സരത്തില്‍ എഫ്.സി കേരള,തൃശൂര്‍, ഏജീസ് ഓഫീസ് തിരുവവനന്തപുരത്തിനെ നേരിടും. വനിതാ വിഭാഗത്തില്‍ 17നു നടക്കുന്ന ആദ്യ മത്സരത്തില്‍ ദിനേശ് സോക്കര്‍ കോട്ടയം മാര്‍ത്തോമ്മ കോളേജ് വിമന്‍സ് എഫ്.സി തിരവല്ലയേയും നേരിടും.
. മൂവാറ്റുപുഴ ഫുട്‌ബോള്‍ ക്ലബ്ബിനാണ് മത്സര നടത്തിപ്പിിന്റെ ചുമതല. ടിക്കറ്റ് നിരക്കുകള്‍: ഗ്യാലറി 50 രൂപ,ചെയര്‍ 100 രൂപ, വിഐപി 1000രൂപ, വിവിഐപി 1000 രൂപ. സീസണ്‍ ടിക്കറ്റുകള്‍ യഥാക്രമം 300 രൂപ, 1000 രൂപ (രണ്ടുപേര്‍ക്ക്),2500 രൂപ, 5000 രൂപ, 10,000 രൂപ എന്നീ നിരക്കിലായിരിക്കും.സന്തോഷ് ട്രോഫിയുടെ ക്ലസ്റ്റര്‍ മത്സരങ്ങള്‍ 1995ല്‍ നടന്നതിനുശേഷം മൂവാറ്റുപുഴയില്‍ നടക്കുവാന്‍ പോകുന്ന ഏറ്റവും വലിയ ഫുട്‌ബോള്‍ മത്സരം ആയിരിക്കും ഇത്.
കേരള സൂപ്പര്‍ ലീഗിനു മുന്നോടി ആയിട്ടാണ് കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ കേരള പ്രീമിയര്‍ ലീഗ് ഇത്തവണ നടത്തുന്നത്.
മൊത്തം 50 ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കുന്നു. 15,000 പേര്‍ക്ക് ഇരിക്കാവുന്ന ഗ്യാലറിയാണ് ഒരുക്കുന്നത്. പവലിയനില്‍ 2500 പേര്‍ക്ക് കസേര ഒരുക്കും. വിഐപി 1000 സീറ്റുകളും വിവിഐപി 500 സീറ്റുകളും സജ്ജീകരിക്കും.
കേരള സൂപ്പര്‍ ലീഗ് മാറ്റിവെച്ച സാഹചര്യത്തിലാണ് മൂവാറ്റുപുഴയ്‌ക്ക് ഈ അവസരം ലഭിക്കുന്നതെന്ന് കെഎഫ്‌എ സെക്രട്ടറി പി.അനില്‍കുമാര്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ കെഎഫ്‌എ പ്രസിഡന്റ് കെ.എം.ഐ മേത്തര്‍, മൂവാറ്റുപുഴ എഫ്.സി പ്രസിന്റ് എല്‍ദോ ബാബു വട്ടക്കാവില്‍, സെക്രട്ടറി ഹനീഫ് രണ്ടാര്‍, അശോക് ആറ്റുവേലില്‍ എ്‌ന്നിവര്‍ പങ്കെടുത്തു. ഡെന്റ് കെയര്‍ ഡെന്റല്‍ ലാബ് ആണ് മത്സരത്തിന്റെ പ്രധാന സ്‌പോണ്‍സര്‍മാര്‍.
No comments:
Post a Comment