ബ്രസീൽ ലെജൻഡ്‌സ് vs ഇന്ത്യ ഓൾ-സ്റ്റാർ മത്സരത്തിന്റെ ഭാഗമാകാൻ ഫിഫ ലോകകപ്പ് ജേതാക്കൾ സജ്ജരായി, ടിക്കറ്റ് വിൽപ്പന മാർച്ച് 2 ന് വൈകുന്നേരം 4 മണി മുതൽ BookMyShow-യിൽ ആരംഭിക്കുന്നു.
ചെന്നൈ, ഇന്ത്യ - 28 ഫെബ്രുവരി 2025: ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഫിഫ ലോകകപ്പ് ജേതാക്കളായ ബ്രസീലിയൻ ഫുട്ബോൾ ഇതിഹാസങ്ങൾ പങ്കെടുക്കുന്ന ബ്രസീൽ ലെജൻഡ്‌സ് vs ഇന്ത്യ ഓൾ-സ്റ്റാർസ് മത്സരത്തിനുള്ള ഔദ്യോഗിക ടിക്കറ്റ് ലോഞ്ച് പ്രഖ്യാപിച്ചതിൽ ഫുട്‌ബോൾ പ്ലസ് അക്കാദമി ആവേശഭരിതരാണ്. ഈ ചരിത്രപരമായ ഏറ്റുമുട്ടൽ 2025 മാർച്ച് 30 ന് വൈകിട്ട് 7:00 മണിക്ക് ഐതിഹാസികമായ ചെന്നൈ, ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടക്കും.
ഇന്ത്യയിൽ ആദ്യമായി, റൊണാൾഡീഞ്ഞോ, കഫു, റിവാൾഡോ, കോച്ച് ദുംഗ എന്നിവരുൾപ്പെടെ 2002 ഫിഫ ലോകകപ്പ് നേടിയ ബ്രസീലിൻ്റെ ഇതിഹാസ സ്ക്വാഡ് ഇതിഹാസ പരിശീലകൻ പ്രശാന്ത ബാനർജിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ഓൾ-സ്റ്റാർസ് ടീമിനെതിരെ കളത്തിലിറങ്ങും. ഈ ജീവിതത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന ഇവൻ്റ് ഫുട്ബോൾ മികവിൻ്റെയും അഭിനിവേശത്തിൻ്റെയും ചരിത്രത്തിൻ്റെയും ആവേശകരമായ പ്രദർശനം വാഗ്ദാനം ചെയ്യുന്നു.
ഇവൻ്റ് സവിശേഷതകൾ
ബ്രസീൽ 2002 ലോകകപ്പ് ജേതാക്കൾ
റൊണാൾഡീഞ്ഞോ, റിവാൾഡോ, കഫു, ഗിൽബെർട്ടോ സിൽവ, എഡ്മിൽസൺ, ക്ലെബർസൺ, റിക്കാർഡോ ഒലിവേര, കക്കാപ്പ, കാമൻഡുകായ, എലിവെൽട്ടൺ, പൗലോ സെർജിയോ, ഹ്യൂറെൽഹോ ഗോമസ്, ഡിയേഗോ ഗിൽ, ജൊർഗിഞ്ഞോ, അമാരൽ, ലുസിയോ, അലെക്‌സ് ഫെറോ, ജൂനിയർ, ജിയോവാനി, വിയോള, മാർസെലോ എന്നിവരുൾപ്പെടെയുള്ള ബ്രസീലിയൻ ഇതിഹാസങ്ങളുടെ അവിസ്മരണീയമായ നിരയ്ക്ക് ഫുട്ബോൾ ആരാധകർ സാക്ഷ്യം വഹിക്കും..
ഇന്ത്യ ഓൾ-സ്റ്റാർസ്
മെഹ്‌താബ് ഹൊസൈൻ, അൽവിറ്റോ ഡികുഞ്ഞ, സയ്യിദ് റഹീം നബി, സുഭാഷിഷ് റോയ് ചൗധരി, മെഹ്‌റാജുദ്ദീൻ വാഡൂ, ഷൺമുഖം വെങ്കിടേഷ്, അർണാബ് മൊണ്ടാൽ, മഹേഷ് ഗാവ്‌ലി എന്നിവരുൾപ്പെടെ ഇന്ത്യയിലെ ഏറ്റവും പ്രശസ്തരായ ഫുട്‌ബോൾ താരങ്ങൾ ഇന്ത്യ ഓൾ-സ്റ്റാർ സ്‌ക്വാഡിൽ ഉൾപ്പെടുന്നു.
ചരിത്രപരമായ ഒരു ഫുട്ബോൾ വിസ്മയം
• ലോക ഇതിഹാസങ്ങൾ-ഇന്ത്യൻ ഇതിഹാസങ്ങളുമായി നേർക്കുനേർ– ഒരു അവിസ്മരണീയ മത്സരത്തിൽ ലോക ചാമ്പ്യൻമാർ ഇന്ത്യയുടെ ഏറ്റവും മികച്ച താരനിരയെ നേരിടുന്നതുകൊണ്ടുതന്നെ, ഫുട്ബോളിന്റെ ചരിത്ര നിർമ്മിതി അനുഭവിച്ചറിയുക.
• ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം, ചെന്നൈ - ആരാധകർക്ക് ആവേശോജ്ജ്വല അന്തരീക്ഷം പ്രദാനം ചെയ്യുന്ന, ഇന്ത്യയിലെ ഏറ്റവും മികച്ച ഫുട്‌ബോൾ വേദികളിലൊന്നിലെ മത്സരത്തിന് സാക്ഷ്യം വഹിക്കുക.
• നഷ്ടപ്പെടുത്തുവാനാകാത്ത ആരാധക അനുഭവം - ഇന്ത്യൻ ഫുട്ബോൾ ആരാധകർക്ക് ലോകകപ്പ് ജേതാക്കളായ ഇതിഹാസങ്ങൾ കളിക്കുന്നത് നേരിട്ട് കാണാനുള്ള അപൂർവ അവസരം.
ടിക്കറ്റ് വിവരങ്ങൾ
ഞങ്ങളുടെ ഔദ്യോഗിക ടിക്കറ്റിംഗ് പങ്കാളി - BookMyShow വഴി 2025 മാർച്ച് 2 ഞായറാഴ്ച വൈകുന്നേരം 4 മണി മുതൽ ടിക്കറ്റുകൾ ലഭ്യമായി തുടങ്ങും. പരിമിതമായ ടിക്കറ്റുകൾ മാത്രം ലഭ്യമായതിനാൽ, ഈ ചരിത്രപരമായ ഇവൻ്റിൽ നിങ്ങളുടെ സ്ഥാനം ഉറപ്പിക്കാൻ നേരത്തെ ബുക്ക് ചെയ്യുവാൻ ശക്തമായി ശുപാർശ ചെയ്യുന്നു
ഡേവിഡ് ആനന്ദ്, സ്ഥാപകൻ - ഫുട്ബോൾ പ്ലസ് അക്കാദമി & ഫുട്ബോൾ+ സമ്മിറ്റ്: ഇത് ഇന്ത്യൻ ഫുട്ബോളിലെ ഒരു ചരിത്ര നിമിഷമാണ്. 2002-ലെ ബ്രസീൽ ലോകകപ്പ് നേടിയ ഇതിഹാസ ടീമിനെ നമ്മുടെ ഇന്ത്യ ഓൾ-സ്റ്റാർസിനെ നേരിടുന്നതിനായി ചെന്നൈയിലേക്ക് എത്തിക്കുന്നത് ഒരു സ്വപ്ന സാക്ഷാത്കാരമാണ്. ജീവിതത്തിൽ ഒരിക്കൽ മാത്രം ലഭിക്കുന്ന ഈ അനുഭവം ആരാധകർക്ക് നൽകുന്നതിൽ ഞങ്ങൾ ഫുട്ബോൾ പ്ലസ് അക്കാദമിയിൽ അദ്ഭുതകരമായ അഭിമാനത്തിലാണ്. BookMyShow-യിൽ നിങ്ങളുടെ ടിക്കറ്റുകൾ ഉറപ്പാക്കി ചരിത്രത്തിൻ്റെ ഭാഗമാകൂ.
റിവാൾഡോ, ബ്രസീൽ 2002 ഫിഫ ലോകകപ്പ് ജേതാവും മുൻ ബാഴ്‌സലോണ ഇതിഹാസവും: നമസ്‌തേ, ഇന്ത്യയിലെ എൻ്റെ സുഹൃത്തുക്കളേ! ഇത് റിവാൾഡോയാണ്, മറക്കാനാവാത്ത ഒരു അനുഭവം പങ്കുവയ്ക്കാൻ ഞാൻ വരുന്നു. മാർച്ച് 30-ന്, നിങ്ങളോടൊപ്പമുള്ള പ്രത്യേക നിമിഷങ്ങൾ സൃഷ്ടിക്കാൻ ഞാനും ഉണ്ടാകും. അതൊരു അവിശ്വസനീയമായ അനുഭവമായിരിക്കും. ഒരു വലിയ ആലിംഗനം, എനിക്ക് കാത്തിരിക്കാനാവില്ല നമുക്ക് ഉടനെ കാണാം!